കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് മൃ​ത​ദേ​ഹ സം​സ്കാ​രം ന​ട​ത്തി
Wednesday, August 12, 2020 12:23 AM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് രൂ​പ​ത​യി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചു​ള്ള ആ​ദ്യ​ത്തെ മൃ​ത​ദേ​ഹ സം​സ്കാ​രം ന​ട​ത്തി. കൊ​റോ​ണ വൈ​റ​സ് ബാ​ധ​മൂ​ലം മ​രി​ച്ച​വ​രെ സം​സ്ക​രി​ക്കു​ന്ന​തി​നു രൂ​പ​ത​യി​ൽ സ്ഥാ​പി​ത​മാ​യ സ​മ​രി​റ്റ​ൻ​സ് പാ​ല​ക്കാ​ട് എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യി​ലെ വൈ​ദി​ക​ര​ട​ക്ക​മു​ള്ള അം​ഗ​ങ്ങ​ളാ​ണ് രൂ​പ​താം​ഗ​മാ​യ വ്യ​ക്തി​യു​ടെ മൃ​ത​ദേ​ഹ സം​സ്കാ​ര​ത്തി​ന് ത​യാ​റാ​യ​ത്.
മ​രി​ച്ച​യാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും കൊ​റോ​ണ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു മാ​ത്ര​മേ സം​സ്ക​രി​ക്കാ​വൂ​വെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പാ​ലി​ച്ചാ​ണ് ച​ന്ദ്ര​ന​ഗ​റി​ലെ വൈ​ദ്യു​ത​ശ്മ​ശാ​ന​ത്തി​ൽ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ച്ച​ത്. ഭൗ​തി​കാ​വ​ശി​ഷ്ട​ങ്ങ​ൾ പി​ന്നീ​ട് ഇ​ട​വ​ക സെ​മി​ത്തേ​രി​യി​ൽ അ​ട​ക്കം ചെ​യ്തു.
ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്തി​ന്‍റെ​യും സ​ഹാ​യ മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​ന്‍റെ​യും നി​ർ​ദേ​ശ​ങ്ങ​ൾ അനുസരിച്ചായിരുന്നു സംസ്ക്കാര കർമ്മങ്ങൾ.