മ​ണ്ണാ​ർ​ക്കാ​ട് ടൗ​ണി​ൽ നാ​ലു​ദി​വ​സം ക​ടു​ത്ത നി​യ​ന്ത്ര​ണം
Wednesday, August 12, 2020 12:23 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ മ​ണ്ണാ​ർ​ക്കാ​ട് ടൗ​ണി​ൽ 13, 14,15,16 തി​യ്യ​തി​ക​ളി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. ടൗ​ണി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട​ണം. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ (പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക്, ഇ​റ​ച്ചി, പാ​ൽ) വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ 7 മ​ണി മു​ത​ൽ 12 മ​ണി വ​രെ തു​റ​ക്കാം. ഹോ​ട്ട​ലു​ക​ളി​ൽ 7 മ​ണി മു​ത​ൽ 7 മ​ണി വ​രെ പാ​ർ​സ​ൽ മാ​ത്രം അ​നു​വ​ദി​ക്കും.
ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​ല്ല. പ​ക്ഷേ ക​ർ​ശ​ന നീ​രീ​ക്ഷ​ണ​മു​ണ്ടാ​കും എ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് സി. ​ഐ പ​റ​ഞ്ഞു.
അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും, ബാ​ങ്ക്, അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​മെ​ങ്കി​ലും സാ​മൂ​ഹി​ക അ​ക​ലം മാ​സ്ക്ക് എ​ന്നി​വ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​ൻ സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ പോ​ലീ​സ് നീ​രീ​ക്ഷ​ണ​മു​ണ്ടാ​കും, ബാ​ങ്കു​ക​ളും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളും ടോ​ക്ക​ണ്‍ സ​ന്പ്ര​ദാ​യം ഏ​ർ​പ്പെ​ടു​ത്തി തി​ര​ക്ക് പ​ര​മാ​വ​ധി കു​റ​യ്ക്ക​ണ​മെ​ന്നും മ​ണ്ണാ​ർ​ക്കാ​ട് സി ​ഐ ആ​വ​ശ്യ​പ്പെ​ട്ടു.