ഏ​ക സ്വ​കാ​ര്യബ​സും സർവീസ് നി​ർ​ത്തി
Tuesday, August 11, 2020 12:24 AM IST
നെന്മാറ: നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്കു​ള്ള ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ്‌​സും സ​ർ​വ്വീ​സ് നി​ർ​ത്തി​യ​തോ​ടെ വ​ന​മേ​ഖ​ല ഒ​റ്റ​പ്പെ​ട്ടു. ലോ​ക്ക്ഡൗ​ണ്‍ തു​ട​രു​ന്പോ​ഴും കാ​ർ​ഷി​ക മേ​ഘ​ല​ക്ക് ഇ​ള​വു​ക​ൾ ന​ൽ​ല്കു​ന്നു​ണ്ടേ​ലും നെ​ല്ലി​യാ​ന്പ​തി വ​ന​മേ​ഖ​ല​ക്ക് ഇ​ള​വു​ക​ളി​ല്ലെ​ന്ന​ത് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ ആ​ശ​ങ്ക​യാ​ക്കു​ന്നു.
ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​തി​യി​ൽ ചു​രം റോ​ഡു​വ​ഴി​യു​ള്ള വാ​ഹ​ന യാ​ത്ര​ക​ൾ നി​ല​ച്ച​തോ​ടെ ഇ​വി​ടേ​ക്ക് പൊ​തു​ഗ​താ​ഗ​ത​മി​ല്ലാ​താ​യി. ബ​സ് സ​ർ​വ്വീ​സ് പു​ന​സ്ഥാ​പി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കാ​ത്തി​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ വെ​ട്ടി​ലാ​യി.
നാ​ല് കെ ​എ​സ് ആ​ർ ടി ​സി ബ​സ്‌​സു​ക​ളും ഒ​രു സ്വ​കാ​ര്യ ബ​സ്‌​സു​മാ​ണ് സ​ർ​വ്വീ​സ് ന​ട​ത്തി​യ നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് ഒ​രു ബ​സ്‌​സു​പോ​ലും ക​ട​ന്നു വ​രാ​താ​യ​തോ​ടെ നെ​ല്ലി​യാ​ന്പ​തി ഒ​റ്റ​പ്പെ​ട്ടു പോ​യ സ്ഥി​തി​യാ​ണ്. വ​ന​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും യാ​ത്രാ​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കെ ​എ​സ് ആ​ർ ടി ​സി സ​ർ​വ്വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്ര​ദേ​ശ​വാ​സി​ക​ൾ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ൽ പ​രാ​തി ന​ല്കി.