തളികക്കല്ല് കോളനിയിലേക്ക് ഭക്ഷ്യധാന്യ കിറ്റുകളുമായി അധികൃതരെത്തി
Tuesday, August 11, 2020 12:22 AM IST
മം​ഗ​ലം​ഡാം: മ​ഴ​ക്കെ​ടു​തി​യി​ൽ ഒ​റ്റ​പ്പെ​ട്ട് ക​ഴി​യു​ന്ന ക​ട​പ്പാ​റ​ക്ക​ടു​ത്ത് വ​ന​ത്തി​നു​ള​ളി​ലെ ത​ളി​ക​ക​ല്ല് ആ​ദി​വാ​സി​ക​ൾ​ക്ക് പ​ട്ടി​ക​വ​ർ​ഗ്ഗ വി​ക​സ​ന വ​കു​പ്പ് ഇ​ന്ന​ലെ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ എ​ത്തി​ച്ചു. 56 കു​ടും​ബം​ഗ​ങ്ങ​ൾ​ക്കാ​ണ് കി​റ്റു​ക​ൾ ന​ൽ​കി​യ​തെ​ന്ന് പ്ര​മോ​ട്ട​ർ സു​ജ പ​റ​ഞ്ഞു.
ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന ത​ളി​ക​ക​ല്ലി​ലെ താ​മ​സ​ക്കാ​രെ​ക്കു​റി​ച്ച് ഇ​ന്ന​ലെ ദീ​പി​ക​യി​ൽ വാ​ർ​ത്ത വ​ന്ന​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ടി​യ​ന്തി​ര​മാ​യി ഇ​ന്ന​ലെ വൈ​കീ​ട്ട് ത​ന്നെ കി​റ്റ് വി​ത​ര​ണം ന​ട​ന്ന​ത്.​
വാ​ഹ​നം എ​ത്തു​ന്ന പോ​ത്തം​തോ​ട്ടി​ലേ​ക്ക് കോ​ള​നി​ക്കാ​രെ വി​ളി​ച്ചു വ​രു​ത്തി​യാ​ണ് കി​റ്റു​ക​ൾ കൈ​മാ​റി​യ​ത്.
വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ലെ മ​റ്റു കോ​ള​നി​ക​ളി​ലും കി​റ്റ് വി​ത​ര​ണം ന​ട​ത്തു​ന്നു​ണ്ട്. അ​രി ഒ​ഴി​കെ 12 ഇ​ന​ങ്ങ​ളാ​ണ് കി​റ്റി​ലു​ള്ള​ത്.
ഒ​രു കു​ടും​ബ​ത്തി​ന് 30 കി​ലോ റേ​ഷ​ന​രി​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്പെ​ഷ്യ​ൽ പ​ദ്ധ​തി​യി​ൽ കു​ടും​ബ​ത്തി​ലെ ഒ​രാ​ൾ​ക്ക് അ​ഞ്ച് കി​ലോ വീ​തം അ​രി​യു​ള്ള​തി​നാ​ലാ​ണ് കി​റ്റി​ൽ അ​രി ഒ​ഴി​വാ​ക്കി​യ​തെ​ന്ന് ടി ​ഇ ഒ ​രാ​ജീ​വ് പ​റ​ഞ്ഞു.
കോ​ള​നി വ​ഴി​യി​ലെ പോ​ത്തം തോ​ട്ടി​ൽ പാ​ലം നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.