ല​ക്ഷ്യ അ​പ്പാ​ര​ൽ യൂ​ണി​റ്റ് തു​ട​ങ്ങി
Tuesday, August 11, 2020 12:21 AM IST
പാ​ല​ക്കാ​ട്: പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​രു​ടെ സു​സ്ഥി​ര വി​ക​സ​ന​ത്തി​നാ​യി കു​ടും​ബ​ശ്രീ​യും പ​ട്ടി​ക​വ​ർ​ഗ്ഗ വി​ക​സ​ന വ​കു​പ്പും സ​ഹ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന പി.​കെ.​കാ​ള​ൻ കു​ടും​ബ സ​ഹാ​യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ല​ന്പു​ഴ​യി​ൽ ആ​ദി​വാ​സി വ​നി​ത​ക​ളു​ടെ സം​രം​ഭ​മാ​യ ല​ക്ഷ്യ അ​പ്പാ​ര​ൽ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഇ​ന്ദി​രാ രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ക്ത​ദാ​ന​ക്യാ​ന്പ് ന​ട​ത്തി

മ​ണ്ണാ​ർ​ക്കാ​ട്: യു​വ​ത യൂ​ത്ത് മൂ​വ്മെ​ൻ​റ് സ്ഥാ​പ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന​ക്യാ​ന്പ് ന​ട​ത്തി. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി​യ​ത്.

ഓ​ണ്‍​ലൈ​ൻ പഠനസൗ​ക​ര്യമൊരുക്കി

നെന്മാ​റ: നെന്മാ​റ ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യും പാ​പ്പാ​നി സ​രോ​ജി​നി​യു​ടെ മ​ക​ളു​മാ​യ അ​ശ്വ​തി​ക്ക് ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ത്തി​നു കെഎസ് യു ​നെന്മാറ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടെ​ലി​വി​ഷ​ൻ ന​ല്കി.
കെഎസ് യു ​നേ​താ​വ് ആ​ർ.​അ​നി​ലി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സ​ഹാ​യ പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള മു​പ്പ​ത്തി​യ​ഞ്ചാ​മ​ത് ടെ​ലി​വി​ഷ​നാ​ണ് കൈ​മാ​റി​യ​ത്.