കോ​ണ്‍​ഗ്ര​സ് സ​ത്യ​ഗ്ര​ഹ​സ​മ​രം
Tuesday, August 11, 2020 12:21 AM IST
കൊ​ല്ല​ങ്കോ​ട്: നെന്മാ​റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ കൊ​ല്ല​ങ്കോ​ട് കോ​ണ്‍​ഗ്ര​സ് ഭ​വ​നി​ൽ സ​ത്യാ​ഗ്ര​ഹ​സ​മ​രം നടത്തി. പി.​മാ​ധ​വ​ൻ, കെ.​ജി.​എ​ൽ​ദോ, എം.​പ​ത്മ​ഗി​രീ​ശ​ൻ, യു.​ശാ​ന്ത​കു​മാ​ർ എ​ന്നി​വ​രാ​ണ് സ​ത്യാ​ഗ്ര​ഹം അ​നു​ഷ്ഠി​ച്ച​ത്. കെ.​ഗു​രു​വാ​യൂ​ര​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ട​പ്പ​ള്ളിയിൽ വീ​ണ്ടും കൃ​ഷി തു​ട​ങ്ങി

ശ്രീ​കൃ​ഷ്ണ​പു​രം: വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശാ​യി കി​ട​ന്നി​രു​ന്ന ഇ​ട​പ്പ​ള്ളി പാ​ട​ശേ​ഖ​ര​ത്തി​ൽ വീ​ണ്ടും നെ​ൽ​കൃ​ഷി​യി​റ​ക്കി. കൃ​ഷി​ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് ക​ഴി​ഞ്ഞ​വ​ർ​ഷം പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ, ശ്രീ​രാ​മ​ജ​യം എ​എ​ൽ​പി സ്കൂ​ൾ എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ കൃ​ഷി​യി​റ​ക്കി​യി​രു​ന്നു. ത​രി​ശു​ഭൂ​മി​യി​ൽ പൊ​ന്നു​വി​ള​ഞ്ഞ​തോ​ടെ​യാ​ണ് ഇ​ത്ത​വ​ണ​യും മു​ക്കി​രി​ക്കാ​ട് ഗോ​പാ​ല​ൻ എ​ന്ന ക​ർ​ഷ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​യി​റ​ക്കി​യ​ത്. ഇ​ത്ത​വ​ണ​യും പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ, ശ്രീ​രാ​മ​ജ​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​രും കൂ​ട്ടി​നു​ണ്ട്.

ആ​യുർ​വേ​ദ ഇ​മ്യൂ​ണി​റ്റി ക്ലി​നി​ക്ക്

പാ​ല​ക്കാ​ട്: കോ​വി​ഡി​നെ​തി​രേ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു കോ​യ​ന്പ​ത്തൂ​ർ ആ​യൂ​ർ​വേ​ദ ഫാ​ർ​മ​സി പു​തി​യ​താ​യി ഇ​റ​ക്കി​യ ആ​യു​ക​വ​ച് കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജാ​ഫ​ർ ത​യ്യി​ൽ പാ​ല​സ് വീ​ട്ടി​ൽ ശ​ങ്ക​ര​ൻ​കു​ട്ടി​ക്ക് ന​ല്കി നി​ർ​വ​ഹി​ച്ചു.