ക​രു​ത​ൽ ചൈ​ൽ​ഡ് കെ​യ​ർ പ​ദ്ധ​തി
Tuesday, August 11, 2020 12:21 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ ശി​ശു​സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും മാ​ന​സി​കോ​ല്ലാ​സ​വും ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള ക​രു​ത​ൽ ചൈ​ൽ​ഡ് കെ​യ​ർ പ​ദ്ധ​തി​യ്ക്ക് തു​ട​ക്ക​മാ​യി.
ല​യ​ണ്‍​സ് ക്ല​ബ് പാ​ല​ക്കാ​ട് ഹെ​റി​റ്റേ​ജ് സി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ 33 ശി​ശു​സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ 279 കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ക​ര​കൗ​ശ​ല നി​ർ​മാ​ണ പ​രി​ശീ​ല​ന കി​റ്റ് വി​ത​ര​ണ​മാ​ണ് ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ളെ​ ആ​ദ​രി​ക്കും

പാ​ല​ക്കാ​ട്: ഇ​ക്ക​ഴി​ഞ്ഞ പ​ത്താം​ക്ലാ​സ്, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ എല്ലാ ​വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്, എ ​വ​ണ്‍ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​ർ പ​ഠി​ച്ച സ്കൂ​ളു​ക​ളെ​യും അ​ഹ​ല്യ സ്കൂ​ൾ ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ആ​ദ​രി​ക്കും. 15ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​ന്ന ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​മ്യാ ഹ​രി​ദാ​സ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.