ആ​ല​ത്തൂ​രിലെ റോ​ഡു​ക​ളുടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ഏ​ഴു​കോ​ടി
Tuesday, August 11, 2020 12:21 AM IST
ആ​ല​ത്തൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ​നി​ന്നും ആ​ല​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി 7.11 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 43 റോ​ഡു​ക​ൾ​ക്കാ​യി 5.76 കോ​ടി അ​നു​വ​ദി​ച്ച​തി​നു പു​റ​മേ ര​ണ്ടാം​ഘ​ട്ട​മാ​യി പ​ത്തു റോ​ഡു​ക​ൾ​ക്ക് 1.35 കോ​ടി​യും അ​നു​വ​ദി​ച്ചു.

ആം​ബു​ല​ൻ​സ് വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം

പാ​ല​ക്കാ​ട്: കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ലെ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലു​ള്ള എ​ല്ലാ ആം​ബു​ല​ൻ​സ് ഉ​ട​മ​ക​ളും വാ​ഹ​ന​ത്തി​ന്‍റെ വി​ശ​ദ​വി​വ​രം, ഉ​ട​മ​ക​ളു​ടെ വി​വ​രം, ഡ്രൈ​വ​റു​ടെ വി​ശ​ദ​വി​വ​രം എ​ന്നി​വ കോ​വി​ഡ്19 ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. അ​സ​ൽ രേ​ഖ​ക​ളും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ർ.​ടി.​ഒ, സ​ബ് ആ​ർ​ടി​ഒ ഓ​ഫീ​സു​ക​ളി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് പാ​ല​ക്കാ​ട് ആ​ർ​ടി​ഒ അ​റി​യി​ച്ചു.

പ്രോ​ത്സാ​ഹ​ന ധ​ന​സ​ഹാ​യം

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് ഒ​ഴി​കെ​യു​ള്ള ബ്ലോ​ക്കു​ക​ളി​ലെ എ​സ് എ​സ് എ​ൽ സി, ​പ്ല​സ് ടു, ​ഡി​ഗ്രി, പി​ജി കോ​ഴ്സു​ക​ളി​ൽ 2019-20 വ​ർ​ഷം ഉ​ന്ന​ത​വി​ജ​യം നേ​ടി​യ പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക പ്രോ​ത്സാ​ഹ​ന ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷി​ക്കാം. ബ​ന്ധ​പ്പെ​ട്ട ടി. ​ഇ.​ഒ മാ​ർ​ക്ക് ഇ​മെ​യി​ൽ ആ​യി ഓ​ഗ​സ്റ്റ് 25 വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം സ​മ​ർ​പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 04912505383.