ലൈ​ഫ് മി​ഷ​ൻ അ​പേ​ക്ഷാ​തീ​യ​തി നീ​ട്ട​ണമെന്നാവശ്യം ശക്തം
Monday, August 10, 2020 12:14 AM IST
ചി​റ്റൂ​ർ: ലൈ​ഫ് പ​ദ്ധ​തി​യി​ൽ പേ​ര് ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു അ​നു​വ​ദി​ച്ച ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ൽ 14 വ​രെ​യു​ള്ള സ​മ​യം നീ​ട്ട​ണ​മെ​ന്ന് ജനാവശ്യം ശക്തമാകുന്നു. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നാ​യി വി​ല്ലേ​ജി​ൽ​നി​ന്നും ര​ണ്ട് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വാ​ങ്ങി​ക്കാ​നു​ണ്ട്.
ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ കൊ​ടു​ക്കു​വാ​ൻ പ​ര​മാ​വ​ധി ആ​ളു​ക​ളും അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. കു​റ​ഞ്ഞ സ​മ​യ​മാ​യ​തി​നാ​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നും ഒ​ന്നും സാ​ധി​ക്കു​ന്നി​ല്ല.
രാ​വി​ലെ​മു​ത​ൽ വി​ല്ലേ​ജ്, അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ, പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​ങ്ങ​ളി​ലെ​ല്ലാം കൂ​ടി​യ തി​ര​ക്കാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്.
മാ​ത്ര​മ​ല്ല കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഭാ​ഗ​ങ്ങ​ളി​ൽ ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് മൂ​ല​വും കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തി​നാ​ൽ കാ​റ്റ​ത്ത് വൈ​ദ്യു​തി​പോ​സ്റ്റു​ക​ൾ വീ​ഴു​ന്ന​തു​മൂ​ലം പ​ല​ഭാ​ഗ​ത്തും വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തു​കൊ​ണ്ടും അ​പേ​ക്ഷ​ക​ൾ അ​യ​യ്ക്കു​വാ​ൻ ത​ട​സ​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ട്.
സം​സ്ഥാ​ന​ത്തി​ലെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള സ​മ​യം ഓ​ഗ​സ്റ്റ് 30 വ​രെ ദീ​ർ​ഘി​പ്പി​ച്ചാ​ൽ ഓ​ഫീ​സു​ക​ളി​ലെ തി​ര​ക്കു​ക​ൾ കു​റ​ഞ്ഞു കി​ട്ടും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​വാ​നും ക​ഴി​യും. അ​പേ​ക്ഷ​യി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ റേ​ഷ​ൻ​കാ​ർ​ഡി​ന്‍റെ കാ​ര്യ​ത്തി​ൽ 2020 ജൂ​ണ്‍ 30 വ​രെ അ​നു​വ​ദി​ച്ച റേ​ഷ​ൻ കാ​ർ​ഡ് എ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​തി​നു​പ​ക​രം 2020 ജൂ​ലൈ 31 വ​രെ അ​നു​വ​ദി​ച്ച റേ​ഷ​ൻ കാ​ർ​ഡു​ള്ള​വ​രെ കൂ​ടി പ​രി​ഗ​ണി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന​തും ആ​വ​ശ്യ​മാ​ണ്.