മലയോര മേഖലയിൽ പു​ലി​ക്കൂ​ട് സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ
Monday, August 10, 2020 12:14 AM IST
കോ​ട്ടോ​പ്പാ​ടം: മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ മ​ല​യോ​ര മേ​ഖ​ല​യാ​യ കോ​ട്ടോ​പ്പാ​ടം, കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ന്പ​ല​പ്പാ​റ, കാ​പ്പു​പ​റ​ന്പ്, മേ​ക്ക​ള​പ്പാ​റ, കാ​ര​പ്പാ​ടം, വെ​ള്ള​പ്പാ​ടം ഭാ​ഗ​ങ്ങ​ളി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. ആ​ന​യും പ​ന്നി​യും ദു​രി​തം വി​ത​ച്ച ഈ​മേ​ഖ​ല​യി​പ്പോ​ൾ പു​ലി​ശ​ല്യ​വും ആ​രം​ഭി​ച്ച​താ​യാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം തി​രു​വി​ഴാം​കു​ന്നി​ൽ​നി​ന്ന് കാ​പ്പു​പ​റ​ന്പി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന​യാ​ൾ ഇ​ര​ട്ട​വാ​രി​യി​ൽ പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്നു. വ​ന​പാ​ല​ക​രു​ടെ നി​രീ​ക്ഷ​ണം ഈ​മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​ണെ​ങ്കി​ലും പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ട​മം​ഗ​ലം മേ​ക്ക​ള​പ്പാ​റ​യി​ലും പു​ലി​ശ​ല്യ​മു​ണ്ടാ​യി​രു​ന്നു. പു​ലി​ക്കൂ​ട് സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​ല​യോ​ര​മേ​ഖ​ല​യി​ലെ പു​ലി​ശ​ല്യം​മൂ​ലം പൊ​റു​തി​മു​ട്ടി​യ നാ​ട്ടു​കാ​ർ ഡി.​എ​ഫ്.​ഒ. യ്ക്കും ​സ്ഥ​ലം എം.​എ​ൽ.​എ.​അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​നും പ​രാ​തി​ന​ൽ​കി.