12 ക്യാ​ന്പു​ക​ളി​ലാ​യി 337 പേ​ർ
Monday, August 10, 2020 12:10 AM IST
പാലക്കാട് : മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ നി​ല​വി​ൽ 12 ക്യാ​ന്പു​ക​ളി​ൽ 116 കു​ടും​ബ​ങ്ങ​ളി​ലെ 337 പേ​ർ തു​ട​രു​ന്ന​താ​യി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ൽ പ​ത്തും ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ലും ഒ​റ്റ​പ്പാ​ല​ത്തും ഒ​ന്ന് വീ​തം ക്യാ​ന്പു​ക​ളു​മാ​ണ് തു​റ​ന്ന​ത്. ഇ​തി​ൽ 144 സ്ത്രീ​ക​ളും 110 പു​രു​ഷന്മാ​രും 105 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.
മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ൽ ഷോ​ള​യൂ​ർ ഗ​വ. ട്രൈ​ബ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പാ​ല​ക്ക​യം ദാ​റു​ൽ ഫ​ർ​ഖാ​ൻ ഗേ​ൾ​സ് ഹോം, ​ഗ​വ പു​ളി​ക്ക​ൽ സ്കൂ​ൾ, മ​രു​തം​കാ​ട് ജി ​എ​ൽ പി ​എ​സ്, കോ​ട്ടോ​പ്പാ​ടം ഗ​വ. യു.​പി.​എ​സ് ഭീ​മ​നാ​ട്, മു​ക്കാ​ലി എം​ആ​ർ​എ​സ്, അ​ല​ന​ല്ലൂ​ർ പ​ക്ക​ത്ത്കു​ള​ന്പ് അ​ങ്ക​ണ​വാ​ടി, ഹോ​ളി ഫാ​മി​ലി കോ​ണ്‍​വെ​ന്‍റ് യു​പി സ്കൂ​ൾ, മേ​പ്പാ​ടം അം​ഗ​ന​വാ​ടി, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സ് എ​ന്നീ ക്യാ​ന്പു​ക​ളി​ലാ​യി 107 കു​ടും​ബ​ങ്ങ​ളി​ലെ 307 പേ​രാ​ണ് താ​മ​സി​ക്കു​ന്ന​ത്. ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ൽ കി​ഴ​ക്ക​ഞ്ചേ​രി പാ​റ​ശ്ശേ​രി അ​ങ്ക​ണ​വാ​ടി​യി​ലും ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കി​ൽ പൂ​ക്കോ​ട്ടു​കാ​വ് സൗ​മ്യ ക​ല്യാ​ണ​മ​ണ്ഡ​പം എ​ന്നി​വി​ട​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​രും 8 കു​ടും​ബ​ത്തി​ലെ 27 പേ​രും താ​മ​സി​ക്കു​ന്നു.