കാ​ശി ഉ​ത്തം വ​ഴു​ത​ന: തൂ​ക്കം 810 ഗ്രാം
Sunday, August 9, 2020 12:36 AM IST
നെന്മാറ: വീ​ട്ടു​വ​ള​പ്പി​ലെ വ​ഴു​ത​ന​ച്ചെ​ടി​യി​ൽ കാ​യ്ച്ച വ​ഴു​ത​ന ഒ​രെ​ണ്ണ​ത്തി​ന്‍റെ 810 ഗ്രാം. ​നെന്മാറ പേ​ഴും​പാ​റ തോ​ട്ട​ത്തി​ൽ ജ​ഗ​ന്നി​വാ​സ​ന്‍റെ വീ​ട്ടി​ലെ ഗ്രോ​ബാ​ഗി​ൽ വ​ള​ർ​ത്തി​യ വ​ഴു​ത​ന​യ്ക്കാ​ണ് ഇ​ത്ര​യും തൂ​ക്കം.

ജൈ​വ​വ​ള പ്ര​യോ​ഗ​ത്തി​ലൂ​ടെ കൃ​ഷി​ന​ട​ത്തു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് നെന്മാറ കൃ​ഷി​ഭ​വ​ൻ മു​ഖേ​ന​യാ​ണ് വ​ഴു​ത​ന​വി​ത്ത് ല​ഭി​ച്ച​ത്. വാ​രാ​ണ​സി ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വെ​ജി​റ്റ​ബി​ൾ റി​സ​ർ​ച്ചി​ൽ​നി​ന്ന് വി​ക​സി​പ്പി​ച്ച കാ​ശി ഉ​ത്തം ഇ​ന​ത്തി​ൽ​പ്പെ​ട്ട വ​ഴു​ത​ന​യാ​ണി​ത്. ചെ​ടി​യി​ലു​ണ്ടാ​യ വ​ഴു​ത​ന​യ്ക്കെ​ല്ലാം ഇ​തേ വ​ലു​പ്പ​മാ​ണു​ള്ള​ത്. വ​ഴു​ത​ന കൗ​തു​കം കാ​ണാ​ൻ നി​ര​വ​ധി പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ജ​ഗ​ന്നി​വാ​സ​ന്‍റെ വീ​ട്ടി​ലെ​ത്തു​ന്ന​ത്.