കാ​ഞ്ഞി​ക്കു​ളം-കോ​ങ്ങാ​ട് റോ​ഡ് അ​ട​ച്ചു
Sunday, August 9, 2020 12:35 AM IST
ക​ല്ല​ടി​ക്കോ​ട്: ക​ല്ല​ടി​ക്കോ​ടു​ണ്ടാ​യ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 5, 6 വാ​ർ​ഡു​ക​ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ണി​ക്ക​ശ്ശേ​രി പാ​ലം മു​ത​ൽ ചെ​ക്ക് പോ​സ്റ്റ് വ​രെ​യു​ള്ള റോ​ഡി​ൽ ഗ​താ​ഗ​തം നി​രോ​ധി​ക്കു​ക​യും റോ​ഡ് അ​ട​ച്ചി​ടു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ ഇ​ട​യി​ൽ ഉ​ള്ള എ​ല്ലാ റോ​ഡു​ക​ളും അ​ട​ച്ചു. ഇ​തി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്ന് ന​ട​ന്ന ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് റോ​ഡു​ക​ൾ അ​ട​ച്ചി​ട്ട​ത്. യോ​ഗ​ത്തി​ൽ കോ​ങ്ങാ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജോ​ണ്‍​സ​ണ്‍, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി​സി മോ​ൻ, ടി. ​അ​ജി​ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ക​ല്ല​ടി​ക്കോ​ട് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ വ്യാ​പ​നം ന​ട​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് കോ​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ 5, 6 വാ​ർ​ഡു​ക​ൾ. ഓ​രോ ദി​വ​സ​വും ഇ​വി​ടെ രോ​ഗി​ക​ൾ കൂ​ടി​വ​രി​ക​യാ​ണ്. ഈ ​വാ​ർ​ഡു​ക​ൾ​ക്ക് പു​റ​മേ മു​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞി​ക്കു​ളം വാ​ർ​ഡും ക​രി​ന്പ പ​ഞ്ചാ​യ​ത്തി​ലെ സ​മീ​പ വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ളാ​ണ്.