ഫ​ണ്ട് സ​മാ​ഹ​ര​ണം തുടങ്ങി
Sunday, August 9, 2020 12:35 AM IST
ആ​ല​ത്തൂ​ർ: കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് എ​ഐ​വൈ​എ​ഫ് ഫ​ണ്ട് സ​മാ​ഹ​ര​ണം തു​ട​ങ്ങി.
എ​ഐ​വൈ​എ​ഫ് ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യാ​ണ് സ്ക്രാ​പ് ശേ​ഖ​രി​ച്ച് ഒ​ന്നാം​ഘ​ട്ട ധ​ന​ശേ​ഖ​ണം ന​ട​ത്തി​യ​ത്.
സ്ക്രാ​പ് ശേ​ഖ​ര​ണ​ത്തി​നി​ട​യി​ൽ ര​ണ്ടാം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യാ​യ ഫി​താ ഫാ​ത്തി​മ ത​ന്‍റെ ഹു​ണ്ടി​ക​യി​ലെ തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് കൈ​മാ​റി.
സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ൻ.​അ​മീ​ർ, ആ​ല​ത്തൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ശ​ശി​ധ​ര​ൻ പൂ​ങ്ങോ​ട്, എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ​ഫീ​ക്ക് പു​തു​ക്കോ​ട്, സാ​ബു അ​ക​മ​ല, വി.​പ്ര​സാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.