ഹി​രോ​ഷി​മ​ദി​നം
Sunday, August 9, 2020 12:33 AM IST
പാ​ല​ക്കാ​ട്: ഓ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പാ​ല​ക്കാ​ട് ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹി​രോ​ഷി​മ​ദി​ന​ത്തിൽ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് അ​ഡ്വ​ക്കേ​റ്റ് എ​സ്.​ശാ​ന്താ​ദേ​വിയു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ രാ​വി​ലെ 11.30ന് ​ഗൂ​ഗി​ൾ മീ​റ്റിം​ഗ് ന​ട​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​എ​ബി ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. കെ.​സു​രേ​ഷ്ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി 70-ഓ​ളം പേ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ വി.​വാ​സു​ദേ​വ​ൻ, പാ​ർ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ശ​ശി​ക​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി എ.​സു​രേ​ന്ദ്ര​ൻ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​ജെ.​സു​നി​ത ഗോ​പി​നാ​ഥ് ന​ന്ദി​യും പ​റ​ഞ്ഞു.