താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന​വ​ർ ക​രു​തി​യി​രി​ക്ക​ണം
Sunday, August 9, 2020 12:33 AM IST
കോ​യ​ന്പ​ത്തൂ​ർ: മ​ഴ​ക്കാ​ലം ക​ഴി​യു​ന്ന​തു​വ​രെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന​വ​ർ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി നി​ർ​ദേ​ശം ന​ല്കി. മേ​ട്ടു​പ്പാ​ള​യ​ത്ത് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വൈ​യി​ൽ ക​ഴി​ഞ്ഞ ഏ​താ​നും​ദി​വ​സ​ങ്ങ​ളാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്ന് ഡാ​മു​ക​ൾ, കു​ള​ങ്ങ​ൾ, അ ​രു​വി​ക​ൾ, തോ​ടു​ക​ൾ തു​ട​ങ്ങി​യ ജ​ലാ​ശ​യ​ങ്ങ​ൾ നി​റ​ഞ്ഞു ക​വി​ഞ്ഞി​രി​ക്കു​ക​യാ​ണ്.
പി​ലൂ​ർ​ഡാം നി​റ​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ൽ നാ​ലു​ദി​വ​സ​മാ​യി അ​ധി​ക​മു​ള്ള വെ​ള്ളം തു​റ​ന്നു​വി​ടു​ക​യാ​ണ്. ഭ​വാ​നി ന​ദി​യും നി​റ​ഞ്ഞു​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ഇ​തി​നാ​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ക​രു​ത​ലോ​ടെ​യി​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.