ശി​രു​വാ​ണി ഡാം ​ഷട്ടർ കൂടുതല്‌ തുറന്നു
Friday, August 7, 2020 12:54 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ശി​രു​വാ​ണി ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ തു​റ​ന്നു. ബു​ധ​നാ​ഴ്ച്ച വൈ​കി​ട്ടോ​ടെ​യാ​ണ് 30 സെ​ൻ​റീ​മീ​റ്റ​ർ റി​വ​ർ സ്ലൂ​യി​സ് തു​റ​ന്നു​വി​ട്ട​ത് . ഇ​ന്ന​ലെ ഇ​ത് 50 സെ​ൻ​റീ​മീ​റ്റ​ർ ആ​യി ഉ​യ​ർ​ത്തി. 872.50 മീ​റ്റ​ർ വെ​ള്ള​മാ​ണ് ഡാ​മി​ൽ ശേ​ഷി​ക്കു​ന്ന​ത്. മീ​റ്റ​റാ​ണ് ശി​രു​വാ​ണി ഡാ​മി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി.
ഡാ​മി​ന്‍റെ സു​ര​ക്ഷ​യെ മു​ൻ​നി​ർ​ത്തി ഷ​ട്ട​ർ കൂ​ടു​ത​ലാ​യി ഉ​യ​ർ​ത്തി​യ​ത് എ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ പ​റ​ഞ്ഞു . ഇ​തോ​ടെ ചൂ​രി​യോ​ട് പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച് മ​ണി​യോ​ടെ​യാ​ണ് കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ 3 ഷ​ട്ട​റു​ക​ൾ 5 സെ​ൻ​റീ​മീ​റ്റ​ർ വീ​തം ആ​ദ്യ​മാ​യി ഉ​യ​ർ​ത്തി​യ​ത് .97.5മീ​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ഡാ​മി​ൽ 94.20 മീ​റ്റ​ർ വെ​ള്ള​മാ​ണ് ശേ​ഷി​ക്കു​ന്ന​ത് .മ​ഴ ശ​ക്ത​മാ​യാ​ൽ ഇ​നി​യും കൂ​ടു​ത​ൽ അ​ള​വി​ൽ വെ​ള്ളം തു​റ​ന്നു​വി​ടും എ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
വെ​ള്ളം കൂ​ടു​ത​ൽ തു​റ​ന്നു വി​ട്ട​തോ​ടെ ചൂ​രി​യോ​ട് പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ലെ കൃ​ഷി​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ൽ നി​ന്നും വെ​ള്ളം ഒ​ഴു​കു​ന്ന​ത് കാ​ണാ​ൻ നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തു​ന്ന​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​വി​ടെ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. ഡാ​മി​ൽ നി​ന്നു​ള്ള വെ​ള്ളം പു​റ​ത്തു പോ​കു​ന്ന ചൂ​രി​യോ​ട് പു​ഴ നി​റ​ഞ്ഞു ക​വി​യു​ക​യാ​ണ്