മം​ഗ​ലം​ഡാം മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത; താ​മ​സം മാ​റാ​ൻ നി​ർ​ദേ​ശം
Friday, August 7, 2020 12:54 AM IST
വ​ട​ക്ക​ഞ്ചേ​രി: ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് മം​ഗ​ലം​ഡാം മ​ല​യോ​ര​മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നും മ​ണ്ണി​ടി​ച്ചി​ലി​നും സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും മാ​റി​താ​മ​സി​ക്കാ​ൻ അ​താ​ത് വി​ല്ലേ​ജ് അ​ധി​കൃ​ത​ർ വീ​ട്ടു​കാ​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി.
ജി​യോ​ള​ജി വ​കു​പ്പ് അ​തീ​വ അ​പ​ക​ട​സാ​ധ്യ​ത പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ്ര​ദേ​ശ​ത്തു​കാ​രെ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ത​ന്നെ മാ​റ്റി താ​മ​സി​പ്പി​ച്ചു.
കു​ന്നി​ൻ​പ്ര​ദേ​ശ​ത്ത് വി​ള്ള​ൽ രൂ​പ​പ്പെ​ട്ട മം​ഗ​ലം​ഡാം ഉ​പ്പു​മ​ണ്ണി​ലെ അ​ഞ്ചു​വീ​ട്ടു​കാ​രോ​ട് മാ​റി താ​മ​സി​ക്കാ​ൻ നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ടെ​ന്ന് കി​ഴ​ക്ക​ഞ്ചേ​രി ര​ണ്ട് (ക​ണി​യ​മം​ഗ​ലം) വി​ല്ലേ​ജ് ഓ​ഫീ​സ​ർ കൃ​ഷ്ണ​കു​മാ​രി പ​റ​ഞ്ഞു.
കു​ന്നി​നു തൊ​ട്ടു​താ​ഴെ​യു​ള്ള താ​മ​സ​ക്കാ​രാ​ണ് ഈ ​വീ​ട്ടു​കാ​ർ. ഇ​തി​ൽ ജാ​നു, വ​ർ​ഗീ​സ്, ജോ​യ് എ​ന്നി​വ​ർ​ക്ക് വേ​റെ സു​ര​ക്ഷി​ത സ്ഥ​ല​ത്ത് ഭൂ​മി​വാ​ങ്ങി വീ​ടു​വ​യ്ക്കാ​ൻ പ​ത്തു​ല​ക്ഷം രൂ​പ​വീ​തം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ജോ​ർ​ജ്, ജ​യ​ൻ എ​ന്നി​വ​ർ​ക്കും പ​ണം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും തീ​രു​മാ​നം എ​ടു​ക്കാ​ൻ വൈ​കു​ന്ന സ്ഥി​തി​യു​ണ്ടാ​യി.
കോ​വി​ഡ് വ്യാ​പ​ന​മു​ള്ള​തി​നാ​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ ചെ​റി​യ കെ​ട്ടി​ട​ങ്ങ​ളി​ൽ ക്യാ​ന്പു​ക​ൾ തു​ട​ങ്ങാ​നാ​കി​ല്ല. ത​ത്കാ​ലം ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റാ​നാ​ണ് റ​വ​ന്യൂ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ല്കു​ന്ന​ത്.
മം​ഗ​ലം​ഡാ​മി​ൽ നി​ന്നു​ള്ള വെ​ള്ള​വും പാ​ല​ക്കു​ഴി തി​ണ്ടി​ല്ലം വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ നി​ന്നു​ള്ള വെ​ള്ള​വും സം​ഗ​മി​ക്കു​ന്ന എ​ള​വ​ന്പാ​ടം കൂ​ട്ടി​ല​മൊ​ക്കി​ലെ പ​ത്തു വീ​ട്ടു​കാ​രേ​യും ചെ​റു​കു​ന്ന​ത്ത് ര​ണ്ടു​വീ​ട്ടു​കാ​രേ​യും മാ​റ്റി​പാ​ർ​പ്പി​ച്ചു.
വി​ആ​ർ​ടി മാ​നി​ള​യി​ൽ​നി​ന്നും കു​ര്യാ​ച്ച​ൻ കു​ടും​ബ​ത്തി​നും സ്ഥ​ലം​വാ​ങ്ങി വീ​ടു​വ​യ്ക്കാ​ൻ പ​ത്തു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ഈ ​കു​ടും​ബ​ത്തേ​യും ത​ത്കാ​ലം മാ​റ്റി താ​മ​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​രു​ൾ​പൊ​ട്ട​ലി​ന് സാ​ധ്യ​ത​യു​ള്ള ഓ​ടം​തോ​ട്, ക​വി​ളു​പ്പാ​റ, ചൂ​രു​പ്പാ​റ, മ​ണ്ണെ​ണ്ണ​ക്ക​യം എ​ന്നി​വി​ട​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രോ​ട് സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ നി​ർ​ദ്ദേ​ശം ന​ല്കി​യ​താ​യും വി​ല്ലേ​ജ് ഓ​ഫീ​സ​ർ കൃ​ഷ്ണ​കു​മാ​രി പ​റ​ഞ്ഞു.
ക​ട​പ്പാ​റ പു​ഴ​യോ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ​ക്കും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ല്കി. രാ​ത്രി​കാ​ല​ത്ത് ക​ട​പ്പാ​റ​യി​ലെ സ്കൂ​ളി​ലേ​ക്ക് മാ​റാ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് ഏ​താ​നും വീ​ട്ടു​കാ​ർ​ക്ക് മാ​ത്ര​മേ സ്കൂ​ളി​ൽ താ​മ​സി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ളു​വെ​ന്ന് വാ​ർ​ഡ് മെം​ബ​ർ ബെ​ന്നി ജോ​സ​ഫ് പ​റ​ഞ്ഞു.
അ​ടി​യ​ന്തി​ര​ഘ​ട്ടം വ​ന്നാ​ൽ മം​ഗ​ലം​ഡാ​മി​ലെ സ്കൂ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് തു​റ​ക്കാ​നും തീ​രു​മാ​നി​ച്ചു. ഇ​ന്ന​ലെ പ​ക​ൽ​മു​ഴു​വ​ൻ വ്യാ​പ​ക​മാ​യി ക​ന​ത്ത മ​ഴ​യു​ണ്ടാ​യി. മം​ഗ​ലം ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി വെ​ള്ളം ഒ​ഴു​ക്കി​വി​ടു​ന്നു​ണ്ട്.