മുടപ്പല്ലൂര്‌ ടൗണിൽ മുപ്പതോളം കടകളിൽ വെള്ളം കയറി
Friday, August 7, 2020 12:54 AM IST
വ​ട​ക്ക​ഞ്ചേ​രി: ഇ​ന്ന​ലെ ഉ​ച്ച​ക്ക് ശേ​ഷ​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ മു​ട​പ്പ​ല്ലൂ​ർ ടൗ​ണ്‍ മു​ങ്ങി മു​പ്പ​തോ​ളം ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി. ബാ​ങ്ക് ജം​ഗ്ഷ​നി​ൽ വ​ല​ത് ഭാ​ഗ​ത്തെ ക​ട​ക​ളി​ലും വീ​ടു​ക​ളി​ലും മൂ​ന്ന​ടി ഉ​യ​ര​ത്തി​ൽ വെ​ള്ളം പൊ​ങ്ങി സാ​ധ​ന​ങ്ങ​ൾ ന​ശി​ച്ച് വ്യാ​പാ​രി​ക​ൾ​ക്ക് ഭീ​മ​മാ​യ ന​ഷ്ട്ട​മു​ണ്ടാ​യി.​വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്പോ​ൾ വെ​ള്ള​ത്തി​ന്‍റെ വ​ലി​യ തി​ര​ക​ളു​ണ്ടാ​യി വെ​ള്ളം ക​ട​ക​ളി​ലേ​ക്ക് ത​ള്ളി​ക​യ​റു​ക​യാ​യി​രു​ന്നു. മം​ഗ​ലം ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ലെ മു​ട​പ്പ​ല്ലൂ​ർ ടൗ​ണി​ന്‍റെ സ്ഥി​തി​യാ​ണി​ത്.​അ​ര​കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് അ​ഴു​ക്കു​ചാ​ലു​ക​ൾ ന​വീ​ക​രി​ച്ച ഭാ​ഗ​ത്താ​ണ് വെ​ള​ള​ക്കെ​ട്ട് തു​ട​രു​ന്ന​ത്. വെ​ള്ളം താ​ഴേ​ക്ക് ഒ​ഴു​കി പോ​കാ​ൻ വ​ഴി ഉ​ണ്ടാ​ക്കാ​തെ അ​ശാ​സ്ത്രീ​യ​മാ​യാ​ണ് കാ​ന​ക​ളും ക​ൾ​വ​ർ​ട്ടും കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് കു​ഴി​യാ​ക്കി​യ​തെ​ന്നാ​ണ് ആ​ഷേ​പം. മു​ട​പ്പ​ല്ലൂ​ർ ടൗ​ണി​ലെ വെ​ള്ള​ക്കെ​ട്ടി​ന് അ​ടി​യ​ന്തി​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം.

മുഴുവൻ കടകളും അടച്ചിടും

വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ന തു​ട​ർ​ന്ന് പു​ളി​ങ്കൂ​ട്ടം , പ​ട്ട​ത​റ പ്ര​ദേ​ശ​ത്തെ അ​വ​ശ്യ സ​ർ​വീ​സു​ക​ൾ ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഒ​രാ​ഴ്ച​ത്തേ​ക്ക് അ​ട​ച്ചി​ടു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.