ജി​ല്ല​യി​ൽ 525 പേ​ർ ചി​കി​ത്സ​യി​ൽ
Friday, August 7, 2020 12:54 AM IST
പാലക്കാട് : കോ​വി​ഡ് 19 ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ നി​ല​വി​ൽ 525 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്നലെ ജി​ല്ല​യി​ൽ 136 പേ​ർ​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. 49 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തു​വ​രെ 33404 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​തി​ൽ 32304 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭ്യ​മാ​യ​ത്. 2054 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യ​ത്. ഇ​തു​വ​രെ 1502 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​നി 311 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്. ഇ​തു​വ​രെ 91426 പേ​രാ​ണ് നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​തി​ൽ ഇ​ന്നലെ മാ​ത്രം 618 പേ​ർ ക്വാ​റ​ന്‍റൈ​ൻ പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ 10485 പേ​ർ ജി​ല്ല​യി​ൽ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ന്നു.