പ​ല്ല​ശ​ന പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി
Friday, August 7, 2020 12:51 AM IST
നെന്മാ​റ: പ​ല്ല​ശ​ന പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കു​ടം​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തി​യ​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ അ​ധ്യ​ക്ഷ​യാ​യി. കെ.​ബാ​ബു എം​എ​ൽ​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഗീ​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം യു.​അ​സീ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ശ്യാ​മള, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ പങ്കെടുത്തു.

ക്ല​ബ് വാ​ർ​ഷി​ക​വും ആ​ദ​രി​ക്ക​ലും

ചി​റ്റൂ​ർ: ചി​റ്റൂ​ർ റൂ​റ​ൽ ക്രെ​ഡി​റ്റ് കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ബി​സി​ന​സ് ക​റ​സ്പോ​ണ്ട​ന്‍റ് ഓ​ഫീ​സ് ഗ്രീ​ൻ ഫീ​ൽ​ഡ് ഫാ​ർ​മേ​ഴ്സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച​തിന്‍റെ ഒ​ന്നാം വാ​ർ​ഷി​കം ചി​റ്റൂ​ർ​- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​സി.​പ്രീ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് ടി.​എ.​വി​ശ്വ​നാ​ഥ​ൻ അ​ദ്ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ​മാ​രാ​യ എ.​ശി​വ​രാ​മ​കൃ​ഷ്ണ​ൻ, കെ.​സ​ഹ​ദേ​വ​ൻ, ക്ല​ബ്ബ് ചീ​ഫ് കോ​ഡി​നേ​റ്റ​ർ സ​നു എം. ​സ​നോ​ജ്, സി​ഇ​ഒ എ​ൻ.​ദി​നേ​ഷ്, മെ​ബ​ർ രാ​ജേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.