അ​ല​ന​ല്ലൂ​ർ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്്ഷൻ പ​രി​ധി​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം
Friday, August 7, 2020 12:51 AM IST
അ​ല​ന​ല്ലൂ​ർ: ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും അ​ല​ന​ല്ലൂ​ർ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ 20 എ​ൽ​ടി പോ​സ്റ്റു​ക​ളും പ​ത്ത് എ​ച്ച് ടി ​പോ​സ്റ്റു​ക​ളും ത​ക​ർ​ന്നു വ​ൻ​നാ​ശം. 200ൽ​പ​രം സ്ഥ​ല​ങ്ങ​ളി​ൽ മ​രം ക​ട​പു​ഴ​കി ലൈ​നി​ലേ​ക്കു വീ​ണു വൈ​ദ്യു​തി​വി​ത​ര​ണം നി​ല​ച്ചു. മി​ക്ക​യി​ട​ത്തും വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്ന​താ​യും അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

എട്ടു കുടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു

മ​ണ്ണാ​ർ​ക്കാ​ട് : ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണിയുള്ള ആ​ന​മൂ​ളി പാ​ല​വ​ള​വ് ആ​ദി​വാ​സി കോ​ള​നി​യി​ലെ എട്ടു കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ഇന്നലെ വൈ​കി​ട്ട് ആ​റു​മ​ണി​യോ​ടെ​യാ​ണ് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ​യും തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റ​യും പട്ടി​ക​വ​ർ​ഗ്ഗ വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ചി​റ​പാ​ട​ത്തെ യ​ത്തീം​ഖാ​ന​ ക്യാ​ന്പി​ലേ​ക്ക് മാ​റ്റിയത്.