കാ​ല​വ​ർ​ഷം: ജി​ല്ല​യി​ൽ ര​ണ്ട് ക്യാ​ന്പു​ക​ൾ തു​റ​ന്നു
Friday, August 7, 2020 12:51 AM IST
പാലക്കാട് : ജി​ല്ല​യി​ൽ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ൽ ര​ണ്ടു ക്യാ​ന്പു​ക​ൾ തു​റ​ന്ന​താ​യി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ഷോ​ള​യൂ​ർ ഗ​വ. ട്രൈ​ബ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും പാ​ല​ക്ക​യം ദാ​റു​ൽ ഫ​ർ​ഖാ​ൻ ഗേ​ൾ​സ് ഹോ​മി​ലു​മാ​ണ് ക്യാ​ന്പു​ക​ൾ തു​റ​ന്ന​ത്. ഷോ​ള​യൂ​രി​ൽ മൂ​ന്ന് കു​ടും​ബ​ങ്ങ​ളി​ലെ 14 പേ​രും പാ​ല​ക്ക​യ​ത്ത് എ​ട്ടു കു​ടും​ബ​ങ്ങ​ളി​ലെ 20 പേ​രു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ മ​റ്റു നാ​ശ​ന​ഷ്ട​ങ്ങ​ൾ
ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ ഒ​രു വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.
ആ​ല​ത്തൂ​ർ, ചി​റ്റൂ​ർ, പാ​ല​ക്കാ​ട്, മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കു​ക​ളി​ലാ​യി 35 വീ​ടു​ക​ളി​ലാ​ണ് ഭാ​ഗി​ക​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​ത്. 48.79 കി​ലോ​മീ​റ്റ​ർ ക​ഐ​സ്ഇ​ബി ക​ണ​ക്ഷ​നു​ക​ൾ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യി​ൽ കേ​ടു​പാ​ട് സം​ഭ​വി​ച്ച​ത്. കൂ​ടാ​തെ 347 പോ​സ്റ്റു​ക​ളും 2 ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളും ത​ക​ർ​ന്നു. 79.17 ഹെ​ക്ട​ർ കൃ​ഷി​നാ​ശ​വും ഉ​ണ്ടാ​യി. പാ​ല​ക്കാ​ട് പൊ​ള്ളാ​ച്ചി, ക​ൽ​മ​ണ്ഡ​പം ക​ൽ​പാ​ത്തി, ത​ണ്ണീ​ർ​പ​ന്ത​ൽ എ​ന്നീ റോ​ഡു​ക​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഒ​റ്റ​പ്പാ​ലം മ​ണ്ണാ​ർ​ക്കാ​ട് റോ​ഡി​ലെ ക​ലു​ങ്കി​ന് കേ​ടു​പാ​ടു​ണ്ടാ​യി. മ​ണ്ണാ​ർ​ക്കാ​ട് ചി​ന്ന​ത​ടാ​കം റോ​ഡി​ലും മ​രം വീ​ണും കേ​ടു​പാ​ട് സം​ഭ​വി​ച്ചു.