ജി​ല്ല​യി​ൽ ഇ​ന്നും നാളെയും ഓ​റ​ഞ്ച് അ​ലേ​ർ​ട്ട്
Friday, August 7, 2020 12:51 AM IST
പാ​ല​ക്കാ​ട് : ജില്ല​യി​ൽ ഇ​ന്നും നാളെയും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച് അ​ലേർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​തീ​വ്ര​മോ അ​തി​ശ​ക്ത​മാ​യ​തോ ആ​യ മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ൽ 115.6 മി.​മീ മു​ത​ൽ 204.4 മി.​മീ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​ർ​ത്ഥ​മാ​ക്കു​ന്ന​ത്.
ഒന്പതിന് ​ജി​ല്ല​യി​ൽ യെ​ലോ അ​ലെ​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ദി​വ​സം ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ 64.5 മി.​മീ മു​ത​ൽ 115.5 മി.​മീ വ​രെ ല​ഭി​ക്കു​ന്ന ശ​ക്ത​മാ​യ മ​ഴ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തി​തീ​വ്ര മ​ഴ​ക്കു​ള്ള സാ​ധ്യ​ത പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണ്. റെ​ഡ്, ഓ​റ​ഞ്ച്, മ​ഞ്ഞ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ജി​ല്ല​ക​ളി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ, ന​ദീ​തീ​ര​ങ്ങ​ൾ, ഉ​രു​ൾ​പൊ​ട്ട​ൽ​മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലു​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ൽ അ​തി​തീ​വ്ര മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യം കേ​ര​ള​ത്തി​ലെ മ​റ്റ് ജി​ല്ല​ക​ളെ​യും ബാ​ധി​ക്കും എ​ന്ന​തി​നാ​ൽ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലു​മാ​കെ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​തു​ണ്ട്.