ഉൗ​ട്ടി പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് അ​ഞ്ചു ദി​വ​സ​ം അ​ട​ച്ചി​ടും
Friday, August 7, 2020 12:51 AM IST
കോ​യ​ന്പ​ത്തൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി നീ​ല​ഗി​രി​യി​ൽ ഉൗ​ട്ടി പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് അ​ഞ്ചു​ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടാ​ൻ കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ നി​ർ​ദേ​ശം ന​ല്കി.
കോ​വി​ഡ് പ​ക​രാ​ൻ മാ​ർ​ക്ക​റ്റ് കാ​ര​ണ​മാ​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് മാ​ർ​ക്ക​റ്റ് അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​ന്ന​ലെ അ​ട​ച്ച മാ​ർ​ക്ക​റ്റ് ഇ​നി 10-നാ​ണ് തു​റ​ക്കു​ക.
നി​ല​വി​ൽ നീ​ല​ഗി​രി ജി​ല്ല​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം തൊ​ള്ളാ​യി​ര​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്.

പോ​ക്സോ കേസിൽ
രണ്ടുപേർ അ​റ​സ്റ്റി​ൽ

കോ​യ​ന്പ​ത്തൂ​ർ: പെ​രി​യ​നാ​യ്ക്ക​ൻ പാ​ള​യ​ത്തി​ൽ പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച ര​ണ്ടു​പേ​രെ പോ​ക്സോ ആ​ക്ട് പ്ര​കാ​രം അ​റ​സ്റ്റു​ചെ​യ്തു. കൗ​ണ്ടം​പ്പാ​ള​യം പ്ര​ഭു​ന​ഗ​ർ സ​ന്തോ​ഷ് (22), സ​തീ​ഷ് (20) എ​ന്നി​വ​രാ​ണ് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്.
ഇ​രു​വ​രും ചേ​ർ​ന്ന് വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്കി കൗ​ണ്ടം​പാ​ള​യം മാ​ലി​ന്യ​ശേ​ഖ​ര​ണ കേ​ന്ദ്ര​ത്തി​നു സ​മീ​പ​ത്തു പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
പീ​ഡ​ന​വി​വ​രം പെ​ണ്‍​കു​ട്ടി അ​മ്മ​യെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് തു​ടി​യ​ല്ലൂ​ർ ഓ​ൾ വി​മ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​മ്മ പ​രാ​തി ന​ല്കി.
തു​ട​ർ​ന്ന് പോ​ലീ​സ് പോ​ക്സോ ആ​ക്ട് ചു​മ​ത്തി സ​ന്തോ​ഷി​നെ​യും സ​തീ​ഷി​നെ​യും അ​റ​സ്റ്റു​ചെ​യ്തു.