നെല്ലിയാന്പതിയിൽ പതിന‌ഞ്ച് ഇടങ്ങളിൽ മരം വീണു; ഗതാഗത തടസം നീക്കി
Friday, August 7, 2020 12:51 AM IST
നെ​ല്ലി​യാ​ന്പ​തി: നെ​ല്ലി​യാ​ന്പ​തി ചു​രം റോ​ഡി​ൽ കു​ണ്ട​റ് ചോ​ല പാ​ല​ത്തി​നു സ​മീ​പ​മാ​യി 15 ഇ​ട​ങ്ങ​ളി​ലാ​യി 20 ഓ​ളം മ​ര​ങ്ങ​ൾ​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ബു​ധ​ൻ രാ​ത്രി​യി​ലും ഇ​ന്ന​ലെ പ​ക​ലും ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യ​പ്പോ​ഴാ​ണ് മ​ര​ങ്ങ​ൾ റോ​ഡി​നു കു​റു​കെ വീ​ണ​ത് .

വ​നം ഉ​ദ്യോ​ഗ​സ്ഥ​രും ആ​ല​ത്തൂ​രി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും നെ​ല്ലി​യാ​ന്പ​തി ടാ​ക്സി ഡ്രൈ​വ​ർ​മാ​രും ചേ​ർ​ന്ന് മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി ഉ​ച്ച​യ്ക്കു പ​ന്ത്ര​ണ്ട​ര​യോ​ടെ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.

കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ച്ച​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി മ​രം ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന​തു പ​തി​വു സം​ഭ​വ​മാ​യി. വ​ന്യ​മൃ​ഗ​ശ​ല്യം കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം വാ​ഹ​ന​യാ​ത്ര​ക്കാ​രി​ൽ ഭീ​തി​യു​ള​വാ​ക്കു​ന്നു. മ​രം വീ​ണു​ണ്ടാ​യ വി​വ​രം അ​റി​യി​ച്ച് അ​ഗ്നി​ശ​മ​ന സേ​ന എ​ത്താ​ൻ വൈ​കു​ന്നെ​ന്ന പ​രാ​തി​യും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ട്. ആ​ല​ത്തൂ​രി​ൽ നി​ന്നോ ചി​റ്റൂ​രു​നി​ന്നോ അ​ഗ്നി​ശ​മ​ന യൂ​ണി​റ്റ് എ​ത്തേ​ണ്ട സ്ഥി​തി​യാ​ണ്.

കാ​ല​വ​ർ​ഷ കെ​ടു​തി​ക​ൾ കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി സേ​ന എ​ത്തേ​ണ്ട​തി​നാ​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി ഇ​വി​ടേ​ക്കു എ​ത്താ​ൻ ക​ഴി​യാ​ത്ത​വ​സ്ഥ​യും കാ​ര​ണ​മാ​കു​ന്നു. മ​രം മു​റി​ച്ചു മാ​റ്റാ​ൻ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രി​ക്കേ​ണ്ട സ്ഥി​തി​യാ​ണെ​ന്ന പ​രാ​തി​യു​ണ്ട്.

നെ​ല്ലി​യാ​ന്പ​തി വ​ന​മേ​ഖ​ല​ക്കും, നെന്മാറ, അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു​മാ​യി നെന്മാറ​യി​ൽ അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു വേ​ണ്ടു​ന്ന ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​ണ്.