ക​ണ്ണ​ന്പ്ര, കോ​ട്ടാ​യി പി​എ​ച്ച് സി​ക​ളെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കും
Wednesday, August 5, 2020 12:39 AM IST
ആ​ല​ത്തൂ​ർ: ത​രൂ​ർ മ​ണ്ഡ​ല​ത്തി​നു കീ​ഴി​ലു​ള്ള ക​ണ്ണ​ന്പ്ര, കോ​ട്ടാ​യി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചു. സാ​ധാ​ര​ണ​ക്കാ​ര​ന് മി​ക​ച്ച ചി​കി​ത്സാ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ആ​ർ​ദ്രം പ​ദ്ധ​തി​യി​ലൂ​ടെ പി.​എ​ച്ച് സി​ക​ളെ ശ​ക്തി​പ്പെ​ടു​ത്തി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്.
ജി​ല്ലാ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലെ​യും മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ലെ​യും തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും വി​ദ​ഗ്ധ ചി​കി​ത്സ ആ​വ​ശ്യ​മാ​യ​വ​ർ​ക്ക് യ​ഥാ​സ​മ​യം ല​ഭ്യ​മാ​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും. ത​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ ആ​റ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും ര​ണ്ട് ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ളു​മാ​ണ് ഉ​ള്ള​ത്.