അ​ട്ട​പ്പാ​ടി​യി​ൽ 420 കി​ട​ക്ക​ക​ളോ​ടെ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ
Wednesday, August 5, 2020 12:38 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ കോ​വി​ഡ് ബാ​ധി​ത​ർ​ക്കാ​യി 420 കി​ട​ക്ക​ക​ളോ​ടെ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഷോ​ള​യൂ​ർ ട്രൈ​ബ​ൽ ഹോ​സ്റ്റ​ലി​ൽ നൂ​റു​കി​ട​ക്ക​ക​ളും പു​തൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ൾ, പു​തൂ​ർ ട്രൈ​ബ​ൽ ഹോ​സ്റ്റ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 120 കി​ട​ക്ക​ക​ളും അ​ഗ​ളി പ​ട്ടി​മാ​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ. ​എ​പി​ജെ. അ​ബ്ദു​ൾ ക​ലാം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ 200 എ​ന്നി​ങ്ങ​നെ 420 കി​ട​ക്ക​ക​ളാ​ണ് മേ​ഖ​ല​യി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം വ​ന്നാ​ൽ കോ​ട്ട​ത്ത​റ ഗ​വ​ണ്‍​മെ​ന്‍റ് ട്രൈ​ബ​ൽ ആ​ശു​പ​ത്രി​യി​ൽ പ​ത്ത് ഐ​സി​യു കി​ട​ക്ക​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​താ​യി അ​ട്ട​പ്പാ​ടി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പ്ര​ഭു​ദാ​സ് അ​റി​യി​ച്ചു. അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 94 പേ​ർ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ൾ​പ്പെ​ടെ 1102 പേ​രി​ൽ ഇ​തു​വ​രെ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

അ​ല​ന​ല്ലൂ​രി​ൽ സ​ന്പൂ​ർ​ണ്ണ ലോ​ക്ക്ഡൗ​ണ്‍

അ​ല​ന​ല്ലൂ​ർ: മേ​ഖ​ല​യി​ൽ കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്നു​മു​ത​ൽ മൂ​ന്ന് ദി​വ​സം അ​ല​ന​ല്ലൂ​ർ ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് സ​ന്പൂ​ർ​ണ്ണ ലോ​ക്ക്ഡൗ​ണ്‍ ന​ട​പ്പാ​ക്കും. അ​ല​ന​ല്ലൂ​ർ എ​ൻ​എ​സ്എ​സ് സ്കൂ​ൾ, വ​ഴ​ങ്ങ​ല്ലി, ക​ണ്ണം​കു​ണ്ട് പാ​ലം റോ​ഡ് കൂ​മ​ഞ്ചി​റ, കാ​ട്ടു​കു​ളം, പാ​ക്ക​ത്ത് കു​ള​ന്പ്, പു​ത്തൂ​ർ തോ​ട്, എ​സ്റ്റേ​റ്റു പ​ടി, പ​ടു​വി​ൽ തോ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ​ക്കു​ള്ളി​ൽ വ​രു​ന്ന അ​ല​ന​ല്ലൂ​ർ ടൗ​ണ്‍ പ്ര​ദേ​ശ​ത്താ​ണ് ലോ​ക്ക് ഡൗ​ണ്‍ ന​ട​പ്പാ​ക്കു​ക. ക​ട​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ല. നാ​ട്ടു​ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​മാ​ണി​ത്.