പു​തു​ന​ഗ​ര​ത്ത് ആ​ന്‍റിജ​ൻ ടെ​സ്റ്റി​ൽ ഏ​ഴു​പേ​ർ​ക്ക് കോ​വി​ഡ്
Wednesday, August 5, 2020 12:37 AM IST
പു​തു​ന​ഗ​രം: പു​തു​ന​ഗ​രം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടു വാ​ർഡു​ക​ളി​ലാ​യി ഏ​ഴു​പേ​ർ​ക്ക് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു. തെ​ക്ക​ത്തി​വ​ട്ടാ​രം, ക​രി​മ​ഞ്ചാ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​തു​മൂ​ലം ഇ​ന്നു തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നി​രു​ന്ന മീ​ഞ്ച​ന്ത അ​ട​ച്ചു. കൊ​ടു​വാ​യൂ​രി​ൽ ര​ണ്ടാ​ഴ്ച മു​ന്പ് ഏ​ഴു​പേ​ർ​ക്ക് രോ​ഗ​ബ​ധ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് മു​ൻ​ക​രു​ത​ൽ ന​ട​പ​ടിയു​ടെ ഭാ​ഗ​മാ​യാ​ണ് പു​തു​ന​ഗ​രം മീ​ൻ മാ​ർ​ക്ക​റ്റ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ച​ത്. ഏ​ഴു​പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​ന്നും ര​ണ്ടും വാ​ർ​ഡു​ക​ളി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ല്കി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ഡി​എം ഒ ​പു​തു​ന​ഗ​രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ർ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശം ന​ല്കി. ടൗ​ണി​ൽ വാ​ഹ​ന സ​ഞ്ചാ​ര​ത്തി​നും വ്യ​ക്തി​ക​ൾ അ​ക​ലം പാ​ലി​ക്കു​ന്ന​തും ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ ആ​ദം​ഖാ​ൻ പ​റ​ഞ്ഞു. വാ​ണി​യം​കു​ള​ത്ത് വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഏ​ഴു​പേ​രി​ൽ ഉ​ൾ​പ്പെ​ടും.

കേ​സെടുത്തു
അ​ഗ​ളി: അ​ട്ട​പ്പാ​ടി​മേ​ഖ​ല​യി​ൽ കോ​വി​ഡ് നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ നാ​ലു​മാ​സ​ങ്ങ​ളി​ലാ​യി 250 ല​ധി​കം പേ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി അ​ഗ​ളി പോ​ലീ​സ് അ​റി​യി​ച്ചു.