ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ലേ​ക്ക് മ​രം വീ​ണു
Wednesday, August 5, 2020 12:37 AM IST
അ​ഗ​ളി: ഷോ​ള​യൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം കെ​ട്ടി​ട​ത്തി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണു. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ന​ഴ്സ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണ് മ​രം ക​ട​പു​ഴ​കി വീ​ണ​ത്.
കെ​ട്ടി​ട​ത്തി​ൽ കു​ടു​ങ്ങി​യ ന​ഴ്സി​നെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി​മാ​റ്റി പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
ഉ​ച്ച​ഭ​ക്ഷ​ണ സ​മ​യ​ത്ത് മ​റ്റു ജീ​വ​ന​ക്കാ​ർ പു​റ​ത്തേ​ക്ക്പോ​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.