മ​രം ക​ട​പു​ഴ​കി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Wednesday, August 5, 2020 12:36 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്-​അ​ട്ട​പ്പാ​ടി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ ചു​രം വ​ള​വി​ൽ ആ​ന​മൂ​ളി പാ​ല​വ​ള​വി​നു സ​മീ​പം വ​ൻ​മ​രം ക​ട​പു​ഴ​കി ഗ​താ​ഗ​തം ത​ട​സപ്പെ​ട്ടു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30 ഓ​ടെ​യാ​ണ് സം​ഭ​വം. ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​രം ക​ട​പു​ഴ​കു​ക യാ​യി​രു​ന്നു. മ​ണ്ണാ​ർ​ക്കാ​ട് നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് മ​രം വെ​ട്ടി​മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. മി​നി​റ്റു​ക​ൾ​ക്ക​കം മ​ര​ത്തി​ന്‍റെ ബാ​ക്കി ഭാ​ഗ​വും മ​റി​ഞ്ഞു. പി​ന്നീ​ട് ജെ.​സി.​ബി എ​ത്തി​യാ​ണ് മ​രം പി​ഴു​തു​മാ​റ്റി​യ​ത്. പ്ര​ദേ​ശ​ത്തെ 4 വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ത​ക​ർ​ന്നു. ര​ണ്ടു​മ​ണി​ക്കൂ​റോ​ളം പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ്‌​സ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​ത്രി പു​ഞ്ച​ക്കോ​ട് ത​ണ​ൽ​മ​രം മ​റി​ഞ്ഞു​വീ​ണു ഗ​താ​ഗ​തം ത​ട​സപ്പെ​ട്ടി​രു​ന്നു.

ക​ണ്‍​ട്രോ​ൾ റൂം

അ​ഗ​ളി: ജി​ല്ല​യി​ൽ കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​ല​വ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു. സി​വി​ൽ സ്റ്റേ​ഷ​നി​ലെ അ​ടി​യ​ന്തി​ര പ്ര​തി​ക​ര​ണ​കേ​ന്ദ്ര​ത്തി​ൽ തു​റ​ന്ന ക​ണ്‍​ട്രോ​ൾ​റൂ​മി​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി 04912501077എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.