കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​കൂടുതൽ തുറന്നു: ജാഗ്ര​ത നി​ർ​ദ്ദേ​ശം
Wednesday, August 5, 2020 12:36 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ല​യോ​ര മേ​ഖ​ല​യി​ലും കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ 3 ഷ​ട്ട​റു​ക​ൾ 40 സെ​ൻ​റീ​മീ​റ്റ​ർ ആ​യി ഉ​യ​ർ​ത്തി . തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലു​മ​ണി​യോ​ടെ​യാ​ണ് ഡാ​മി​ന്‍റെ സു​ര​ക്ഷ​യെ മു​ൻ​നി​ർ​ത്തി ഷ​ട്ട​ർ കൂ​ടു​ത​ലാ​യി ഉ​യ​ർ​ത്തി​യ​ത്. ഇ​തോ​ടെ ചൂ​രി​യോ​ട് പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജ​ല​സേ​ച​ന വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.
പ്ര​ള​യ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചൂ​രി​യോ​ട് പു​ഴ​യി​ലെ മ​ണ്ണും, ക​ല്ലും, മാ​റ്റി​യ​ത് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ക​യ​റാ​തി​രി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​യി . തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച് മ​ണി​യോ​ടെ​യാ​ണ് കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ 3 ഷ​ട്ട​റു​ക​ൾ 5 സെ​ൻ​റീ​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി​യ​ത് .97.5മീ​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ഡാ​മി​ൽ ചൊ​വ്വാ​ഴ്ച 94.12 മീ​റ്റ​ർ വെ​ള്ള​മാ​ണ് ശേ​ഷി​ക്കു​ന്ന​ത് .മ​ഴ ശ​ക്ത​മാ​യാ​ൽ ഇ​നി​യും കൂ​ടു​ത​ൽ അ​ള​വി​ൽ വെ​ള്ളം തു​റ​ന്നു​വി​ടും എ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് പാ​ല​ക്ക​യം, ഇ​രു​ന്പ​ക​ച്ചോ​ല പു​ഴ​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ് . ഇ​തി​ലൂ​ടെ വ​ലി​യ തോ​തി​ലു​ള്ള വെ​ള്ള​മാ​ണ് ഡാ​മി​ൽ ഒ​ഴു​കി​യെ​ത്തു​ന്ന​ത്.