കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച കു​ഞ്ഞി​ന്‍റെ സം​സ്കാ​രം ഇ​ന്ന്
Tuesday, August 4, 2020 10:55 PM IST
നെ​ല്ലി​യാ​ന്പ​തി: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​നിടെ പ​രി​ക്കേ​റ്റു മ​രി​ച്ച മൂ​ന്നു​വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്നു സം​സ്ക​രി​ക്കും. പ​റ​ന്പി​ക്കു​ളം തേ​ക്ക​ടി കോ​ള​നി​യി​ലെ രാ​മ​ച​ന്ദ്ര​ന്‍റെ മ​ക​ൻ റ​നീ​ഷി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​ത്രി​യോ​ടെ കോ​ള​നി​യി​ലെ​ത്തി​ച്ചു.

ജോ​ലി ക​ഴി​ഞ്ഞ് എ​സ്റ്റേ​റ്റി​ൽ​നി​ന്നു പാ​ടി​യി​ലേ​ക്കു കു​ഞ്ഞു​മാ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് രാ​മ​ച​ന്ദ്ര​ൻ കാ​ട്ടാ​ന​യെ മു​ന്നി​ൽ ക​ണ്ട​ത്. ര​ക്ഷ​പ്പെ​ടാ​ൻ കു​ട്ടി​യെ​യും എ​ടു​ത്ത് ഓ​ടു​ന്ന​തി​നി​ടെ ആ​ന ആ​ക്ര​മി​ച്ചു. കൈ​യി​ൽ​നി​ന്നു തെ​റി​ച്ചുവീ​ണ കു​ഞ്ഞി​ന്‍റെ ത​ല ക​ല്ലി​ൽ ഇ​ടി​ച്ചു സാ​ര​മാ​യി പ​രി​ക്കേ​റ്റു. എ​സ്റ്റേ​റ്റ് ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്ന​ര​മ​ണി​ക്കൂ​ർ യാ​ത്ര​യ്ക്കൊ​ടു​വി​ൽ നെ​ന്മാ​റ സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും വ​ഴി​മ​ധ്യേ കു​ഞ്ഞ് മ​രി​ച്ചി​രു​ന്നു.