പാ​സ​ഞ്ച​ർ മെ​മു ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണം
Monday, August 3, 2020 11:24 PM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു സം​സ്ഥാ​ന​ത്ത് ലോ​ക്ക​ൽ പാ​സ​ഞ്ച​ർ മെ​മു സ​ർ​വീ​സു​ക​ൾ തു​ട​ങ്ങണമെന്ന് പാ​ല​ക്കാ​ട് പൊ​ള്ളാ​ച്ചി റെ​യി​ൽ പാ​സ​ഞ്ചേഴ്സ് അ​സോ​സി​യേ​ഷ​ൻ ആവശ്യപ്പെട്ടു.
ഡീ​സ​ൽ​വി​ല കു​തി​ച്ചു​യ​രു​ക​യും യാ​ത്ര​ക്കാ​ർ ഗ​ണ്യ​മാ​യി കു​റ​യു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് സ്വകാര്യ ബസ് സർവീസുകൾ നാമമാത്രമാണ്. സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ ഓ​ട്ടം നി​ല​ച്ചാ​ൽ ബു​ദ്ധി​മു​ട്ടി​ലാ​കു​ക കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​രാണ്.
ഇ​തി​നു പ​രി​ഹാ​ര​മാ​യി കേ​ര​ള​ത്തി​ൽ ലോ​ക്ക​ൽ പാ​സ​ഞ്ച​ർ മെ​മു സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി​യാ​ൽ ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കും. ഇ​ത് കേ​ര​ള​ത്തി​ലു​ട​നീ​ളം യാ​ത്ര​ചെ​യ്യു​ന്ന സീ​സ​ണ്‍ യാ​ത്ര​ക്കാ​ർ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​ണ്.
സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് യാ​ത്ര​ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ് ട്രെ​യി​ൻ യാ​ത്ര​കൊ​ണ്ടു​ള്ള സൗ​ക​ര്യം.
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ സാ​നി​റ്റൈ​സേ​ഷ​നും തെ​ർ​മ​ൽ പ​രി​ശോ​ധ​ന എ​ന്നീ സൗ​ക​ര്യ​പ്പെ​ടു​ത്തി ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങാ​ൻ പാ​ല​ക്കാ​ട് പൊ​ള്ളാ​ച്ചി റെ​യി​ൽ പാ​സ​ഞ്ചേഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഏ​റാ​ട്ട് മു​രു​ക​ൻ, സെ​ക്ര​ട്ട​റി കാ​ദ​ർ മൊ​യ്തീ​ൻ, ട്ര​ഷ​റ​ർ വേ​ണു കോ​ങ്ങാ​ട്ട് എ​ന്നി​വ​ർ പാ​ല​ക്കാ​ട് ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ​ക്കും സ​തേ​ണ്‍ റെ​യി​ൽ​വേ
ജ​ന​റ​ൽ മാ​നേ​ജ​ർ​ക്കും നല്കിയ നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.