പൂ​ഞ്ചോ​ല ഓ​ട​ക്കു​ന്ന് റോ​ഡി​ൽ മ​ണ്ണി​ടി​ച്ചി​ൽ
Monday, August 3, 2020 11:24 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​യാ​യ പൂ​ഞ്ചോ​ല ഓ​ട​ക്കു​ന്ന് മ​ല​യോ​ര​റോ​ഡി​ൽ വ്യാ​പ​ക​മാ​യ മ​ണ്ണി​ടി​ച്ചി​ൽ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നാ​ണ് പൂ​ഞ്ചോ​ല പ​ള്ളി മു​ത​ൽ ഓ​ട​ക്കു​ന്ന് വ​രെ​യു​ള്ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ റോ​ഡി​ൽ മ​ണ്ണി​ടി​ച്ചി​ൽ വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന​ത്.
പ​ത്തോ​ളം ഭാ​ഗ​ത്താ​ണ് വ്യാ​പ​ക​മാ​യ മ​ണ്ണി​ടി​ച്ചി​ൽ തു​ട​രു​ന്ന​ത്. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ മ​ണ്ണു​മാ​റ്റി എ​ങ്കി​ലും വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച കാ​ല​ത്ത് ത​ല​നാ​രി​ഴ​യ്ക്കാ​ണ് പ​ഞ്ചാ​യ​ത്തം​ഗം സാ​ബു മ​ണ്ണി​ടി​ച്ചി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണ് റോ​ഡി​ൽ നി​ന്നും പൂ​ർ​ണ്ണ​മാ​യും മാ​റ്റു​ക​യും മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി ഉ​ള്ള ഭാ​ഗ​ങ്ങ​ളി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മ്മി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​മ​ണി​ക​ണ്ഠ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​തു​വ​ഴി ന​ട​ന്നു പോ​കു​ന്ന​ത്. ഇ​വ​ർ​ക്കെ​ല്ലാം മ​ണ്ണി​ടി​ച്ചി​ൽ ബു​ദ്ധി​മു​ട്ടാ​യി. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​ലും ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ലാ​ണ് പ​ല ഭാ​ഗ​ത്തും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.