അ​നു​സ്മ​ര​ണം
Monday, August 3, 2020 11:24 PM IST
പാ​ല​ക്കാ​ട്: സി.​വാ​സു​ദേ​വ​മേ​നോ​ൻ ഇ​രു​പ​ത്തി​യേ​ഴാം ച​ര​മ​വാ​ർ​ഷി​കം സി​എം​പി പാ​ല​ക്കാ​ട് ജി​ല്ലാ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു.
സി​എം​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി.​ജോ​ണ്‍ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. സി​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം വി.​സു​കു​മാ​ര​ൻ മാ​സ്റ്റ​ർ അ​നു​സ്മ​രണം നടത്തി.
ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ക​ലാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നി​ൽ​കു​മാ​ർ, കെ.​അ​ര​വി​ന്ദാ​ക്ഷ​ൻ, കെ.​സു​മ, പി.​കെ.​ഭ​ക്ത​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​സു​ദേ​വ​മേ​നോ​ന്‍റെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ന്നു.

അ​പേ​ക്ഷ ന​ല്കാം

അ​ഗ​ളി: ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​എ​ച്ച് എ​സ് എ​സ് വി​ഭാ​ഗ​ത്തി​ൽ പു​തി​യ​താ​യി അ​നു​വ​ദി​ച്ച ഓ​ർ​ഗാ​നി​ക് ഗ്രോ​വ​ർ (കോ​ഴ്സ് കോ​ഡ് 36). സ്മോ​ൾ പൗ​ൾ​ട്രി ഫാ​ർ​മ​ർ (38), ഓ​ഫി​സ് ഓ​പ്പ​റേ​ഷ​ൻ സ് ​എ​ക്സി​കു​ട്ടീ​വ് (45) എ​ന്നി കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ന​ല്ക​ൽ തു​ട​ങ്ങി.
പ​ത്താം ക്ലാ​സ് വി​ജ​യി​ച്ച വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഓ​ഗ​സ്റ്റ് 14 വ​രെ അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ത്ഥി​ക​ളെ സ​ഹാ​യി​ക്കാ​നാ​യി സ്കൂ​ളി​ൽ ഹെ​ൽ​പ്പ് ഡെ​സ്ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.