മം​ഗ​ലം പു​ഴ​യു​ടെ ഉ​യ​ര​ക്കു​റ​വു​ള്ള തീ​ര​ങ്ങ​ളി​ലെ ജനങ്ങൾ താ​മ​സം മാ​റ്റി
Monday, August 3, 2020 11:24 PM IST
വ​ട​ക്ക​ഞ്ചേ​രി: ശ​ക്ത​മാ​യ മ​ഴ തു​ട​ർ​ന്നാ​ൽ മം​ഗ​ലം​ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് മം​ഗ​ലം പു​ഴ​യു​ടെ ഉ​യ​ര​ക്കു​റ​വു​ള്ള തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും വാ​ട​ക വീ​ടു​ക​ളി​ലേ​ക്കും താ​മ​സം മാ​റ്റി. എ​ള​വ​ന്പാ​ടം കൂ​ട്ടി​ല​മൊ​ക്ക് ഭാ​ഗ​ത്തെ ഏ​താ​നും വീ​ട്ടു​കാ​ർ ഇ​ന്ന​ലെ ത​ന്നെ താ​മ​സം മാ​റി. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​വും ഈ ​പ്ര​ദ്ദേ​ശ​ങ്ങ​ൾ മു​ങ്ങി വീ​ട്ടു​കാ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സേ​ന​ക​ളു​ടെ സ​ഹാ​യം തേ​ടി​യി​രു​ന്ന​താ​യി പ​ഞ്ചാ​യ​ത്തം​ഗം അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. മം​ഗ​ലം ഡാ​മി​ൽ​നി​ന്നു​ള്ള വെ​ള്ള​ത്തി​നു പു​റ​മേ പാ​ല​ക്കു​ഴി തി​ണ്ടി​ല്ലം വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ നി​ന്നു​ള്ള വെ​ള്ള​വും കൂ​ട്ടി​ല​മൊ​ക്കി​ൽ സം​ഗ​മി​ച്ചാ​ണ് പി​ന്നീ​ട് ഒ​ഴു​കു​ന്ന​ത്. ഇ​തി​നാ​ൽ അ​തി​ശ​ക്ത​മാ​യ ജ​ല​പ്ര​വാ​ഹം ഇ​വി​ടെ​യു​ണ്ടാ​കും.