മ​ല​യി​ടി​ച്ചി​ലി​നും ഉ​രു​ൾ​പൊ​ട്ട​ലി​നും സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്
Monday, August 3, 2020 11:20 PM IST
വ​ട​ക്ക​ഞ്ചേ​രി: മ​ഴ ശ​ക്ത​മാ​കു​മെ​ന്നും അ​തു​വ​ഴി മ​ല​യി​ടി​ച്ചി​ലി​നും ഉ​രു​ൾ​പൊ​ട്ട​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പു​ക​ൾ കു​ന്നി​ൻ​പ്പു​റം ര​ണ്ടാ​യി പി​ള​ർ​ന്നു​നി​ല്ക്കു​ന്ന മം​ഗ​ലം​ഡാം ഉ​പ്പു​മ​ണ്ണി​ലെ ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കു​ന്നു. പി​ള​ർ​ന്നു നി​ല്ക്കു​ന്ന കു​ന്നി​നു താ​ഴെ​യു​ള്ള പ​ത്തി​ലേ​റെ കു​ടും​ബ​ങ്ങ​ളാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ്രാ​ണ​ന​ട​ക്കി ക​ഴി​യു​ന്ന​ത്.
2018 ഓ​ഗ​സ്റ്റ് 17-നാ​ണ് ഉ​പ്പു​മ​ണ്ണ് അ​ന്പ​ഴ​ചാ​ലി​ൽ കു​ഞ്ഞു​വ​ർ​ക്കി​യു​ടെ വീ​ടി​നു പി​റ​കി​ലെ റ​ബ​ർ​തോ​ട്ട​ത്തി​ലു​ണ്ടാ​യ വി​ള്ള​ൽ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ട​പ്പാ​ട​ൻ പൗ​ലോ​സ്, ജാ​നു വേ​ലാ​യു​ധ​ൻ എ​ന്നി​വ​രു​ടെ തോ​ട്ട​ങ്ങ​ളി​ലൂ​ടെ വി​ള്ള​ൽ വ​ന്ന് ടാ​ർ റോ​ഡി​ലാ​ണ് അ​വ​സാ​നി​ച്ച​ത്.
അ​ർ​ധ​വൃ​ത്താ​കൃ​തി​യി​ൽ ഒ​ന്ന​ര​ഏ​ക്ക​റോ​ളം കു​ന്നി​ൻ പു​റ​ത്തി​ന്‍റെ ചെ​രി​വു​ഭാ​ഗ​ത്ത് വി​ള്ള​ലു​ണ്ടാ​യി. മൂ​ന്ന​ടി​താ​ഴ്ച​യും വി​ള്ള​ലു​ക​ൾ​ക്കു​ണ്ടാ​യി​രു​ന്നു. അ​ര​യ​ടി വീ​തി​യും എ​ന്നാ​ൽ വി​ള്ള​ൽ കാ​ണ​പ്പെ​ട്ട് പി​ന്നീ​ട് മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. വീ​ട്ടു​കാ​ർ കു​റ​ച്ചു​ദി​വ​സം മാ​റി താ​മ​സി​ച്ച് പി​ന്നെ വീ​ടു​ക​ളി​ൽ തി​രി​ച്ചെ​ത്തി. നൂ​റ്റ​ന്പ​ത​ടി​യോ​ളം ഉ​യ​ര​മു​ള്ള​താ​ണ് ഈ ​കു​ന്നി​ൻ​പ്ര​ദേ​ശം. ക​ന​ത്ത മ​ഴ​യി​ൽ എ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കു​മോ എ​ന്ന ആ​ധി താ​മ​സ​ക്കാ​ർ​ക്കെ​ല്ലാ​മു​ണ്ട്.
കു​ന്ന് നി​ര​ങ്ങി നീ​ങ്ങു​ന്ന​തി​ന്‍റെ പ്രാ​ഥ​മി​ക സൂ​ച​ന​യാ​ണ് കു​ന്നി​ൻ​ചെ​രി​വി​ലെ ഇ​ത്ത​രം വി​ള്ള​ലു​ക​ളെ​ന്നാ​ണ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച തി​രു​വ​ന​ന്ത​പു​ര​ത്തെ ദേ​ശീ​യ ഭൂ​ശാ​സ്ത്ര പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ​നി​ന്നു​ള്ള ശാ​സ്ത്ര​സം​ഘം പ​റ​ഞ്ഞ​ത്. തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​യു​ണ്ടാ​യാ​ൽ അ​പ​ക​ട സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മു​ന്ന​റി​യി​പ്പ് ന​ല്കി​യി​രു​ന്നു.
എ​ന്നാ​ൽ സു​ര​ക്ഷാ​ന​ട​പ​ടി​ക​ളൊ​ന്നും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യോ, റ​വ​ന്യു തു​ട​ങ്ങി മ​റ്റു വ​കു​പ്പു​ക​ളോ സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.ദു​ര​ന്ത​വ്യാ​പ്തി കു​റ​ക്കാ​ൻ കു​ന്നി​നു​മു​ക​ളി​ലെ വെ​ള്ളം വി​ള്ള​ലു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങാ​തി​രി​ക്കാ​ൻ വാ​ട്ട​ർ ചാ​ലു​ക​ൾ നി​ർ​മി​ക്ക​ണ​മെ​ന്നും കു​ന്നി​നു​താ​ഴെ റീ​ട്ടെ​യ്നിം​ഗ് വാ​ൾ നി​ർ​മി​ക്ക​ണ​മെ​ന്നും ശാ​സ്ത്ര​സം​ഘം നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല.
ഇ​ത്ത​ര​ത്തി​ൽ മ​ല​യോ​ര​ത്ത് മ​റ്റു പ​ല ഭാ​ഗ​ത്തും ഭൂ​മി​ക്ക് വി​ള്ള​ലു​ക​ളു​ണ്ടാ​യി​രു​ന്നു.