ധ​ർ​ണ ന​ട​ത്തി
Monday, August 3, 2020 11:20 PM IST
കോ​യ​ന്പ​ത്തൂ​ർ: നി​ര​പ​രാ​ധി​ക​ളാ​യ​വ​ർ​ക്കു​നേ​രെ അ​തി​ക്ര​മം ന​ട​ത്തു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​യാ​ർ പ​ഠി​പ്പ​ക​ത്തി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
സാ​ത്താ​ൻ​കു​ളം ജ​യ​രാ​ജ് ബെ​ന്നി​ക്സ് ഇ​ര​ട്ട കൊ​ല​പാ​ത​കം, തെ​ങ്കാ​ശി മു​ത്തു കൊ​ല​പാ​ത​കം, റാ​ണി​പേ​ട്ട​യി​ൽ ശാ​ലി​നി എ​ന്ന യു​വ​തി​ക്കും കു​ഞ്ഞി​നും നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മം തു​ട​ങ്ങി​യ സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​ക​ളാ​യ എ​ല്ലാ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഇ​നി ഇ​ത്ത​രം ക്രൂ​ര​കൃ​ത്യ​ങ്ങ​ൾ അ​ര​ങ്ങേ​റാ​തി​രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടാ​ണ് ടി​പി​ഡി​കെ, ആ​ദി ത​മി​ഴ​ർ ഫോ​റം തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി​യ​ത്.

പ​രാ​തി ന​ല്കി

പാ​ല​ക്കാ​ട്: കോ​വി​ഡ് പ​രി​ശോ​ധ​ന ആ​ശു​പ​ത്രി​യി​ൽ വി​ഐ​പി​ക​ൾ​ക്ക് പ്ര​ത്യേ​ക മു​റി​ക​ൾ ഒ​രു​ക്കു​ന്ന​ത് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ഇ​ന്ത്യ​യി​ലെ എ​ല്ലാ പൗ​രന്മാർ​ക്കും ഒ​രേ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ന​ല്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ റെ​യ്മ​ണ്ട് ആ​ന്‍റ​ണി കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി​യേ​യും കേ​ര​ള ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റേ​യും എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് പ​രാ​തി ന​ല്കി. ആ​രാ​ണ് വി​ഐ​പി, വി​ഐ​പി ആ​യി പ​രി​ഗ​ണി​ക്കാ​ൻ എ​ന്താ​ണ് മ​ന​ദ​ണ്ഡ​മെ​ന്നും വ്യക്തമാക്കണം.
ആ​രോ​ഗ്യ​വ​കു​പ്പ് ഇ​റ​ക്കി​യ ഈ ​ഉ​ത്ത​ര​വ് പ്ര​കാ​രം കോ​വി​ഡ് രോ​ഗി​ക​ളെ ര​ണ്ടു​ത​രം പൗ​രന്മാരാ​ക്കു​ക​യാ​ണ് ചെ​യ്യുന്ന​തെ​ന്നും അ​തൊ​രി​ക്ക​ലും അ​നു​വ​ദി​ച്ചു​കൂ​ടെ​ന്നും പരാതിയിൽ പ​റ​ഞ്ഞു.
വി​ഐ​പി​ക​ൾ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും വേ​ർ​തി​രി​ച്ചു​ള്ള പ​രി​ശോ​ധ​ന ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.