കെ.​എം.​ബ​ഷീ​റി​നെ അ​നു​സ്മ​രി​ച്ചു
Monday, August 3, 2020 11:20 PM IST
പാ​ല​ക്കാ​ട്: യു​വ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം.​ബ​ഷീ​റി​നെ പാ​ല​ക്കാ​ട് പ്ര​സ് ക്ല​ബ് യോ​ഗം അ​നു​സ്മ​രി​ച്ചു. ബ​ഷീ​ർ കൊ​ല്ല​പ്പെ​ട്ട് ഒ​രു​വ​ർ​ഷം തി​ക​യു​ന്ന​ത് ഇ​ന്ന​ലെ​യാ​യി​രു​ന്നു.
ബ​ഷീ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ സം​ഭ​വി​ച്ച നീ​തി​നി​ഷേ​ധ ത്തി​നെ​തി​രെ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ല​ത്തീ​ഫ് ന​ഹ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ധു​സൂ​ദ​ന​ൻ ക​ർ​ത്ത, ജ​ലീ​ൽ ഖാ​ദ​ർ, ഷാ​രി​ക്ക് ന​വാ​സ്, സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി ഷ​ജി​ൽ കു​മാ​ർ സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ​സ്.​മ​ഹേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

സ​ന്ദ​ർ​ശ​നം ന​ട​ത്തി

കോ​യ​ന്പ​ത്തൂ​ർ: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കൊ​റോ​ണ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ ശ്രാ​വ​ണ്‍ കു​മാ​ർ സ​ന്ദ​ർ​ശി​ച്ച് വി​ല​യി​രു​ത്തി. കോ​ർ​പ​റേ​ഷ​ൻ 82-ാം വാ​ർ​ഡി​ലെ വി​ൻ​സെ​ന്‍റ് റോ​ഡ്, കോ​ട്ട​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ അ​ണു​നാ​ശി​നി മ​രു​ന്നു​ത​ളി​ക്കു​ന്ന​തും മ​റ്റും നി​രീ​ക്ഷി​ച്ചു.
സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​നും സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ ധ​രി​ക്കാ​നും ക​മ്മീ​ഷ​ണ​ർ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ല്കി. തു​ട​ർ​ന്ന് 25-ാം വാ​ർ​ഡ് സി​റി​യ​ൻ ച​ർ​ച്ച് റോ​ഡി​ലെ ക​ണ്ടെ​യ്ന്‍റ്മെ​ൻ​റ് സോ​ണ്‍ സ​ന്ദ​ർ​ശി​ച്ച അ​ദേ​ഹം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നു​ള്ള ഏ​ർ​പ്പാ​ടു ചെ​യ്യാ​നും നി​ർ​ദേ​ശം ന​ല്കി.