പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലെ നൂ​റോ​ളം പേ​ർ​ക്ക് ഇ​ന്ന് ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തും
Monday, August 3, 2020 11:20 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ പാ​ൽ വി​ത​ര​ണ​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളു​ടെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലെ നൂ​റോ​ളം​പേ​രെ ഇ​ന്ന് ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
വ​ട​ക്ക​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹോ​സ്പി​റ്റ​ലി​ലാ​ണ് പ​രി​ശോ​ധ​ന​യ്ക്കു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. രാ​വി​ലെ പ​ത്തി​ന് തു​ട​ങ്ങി ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് എ​ല്ലാ​വ​രു​ടെ​യും പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി മൂ​ന്നി​നു​മു​ന്പേ എ​ല്ലാ ഫ​ല​ങ്ങ​ളും അ​റി​യാ​നാ​കു​മെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി മ​തി​യാ​യ ഡോ​ക്ട​ർമാ​രു​ടെ സേ​വ​ന​വും ഉ​റ​പ്പാ​ക്കി. പോ​സി​റ്റീ​വ് കേ​സു​ക​ളു​ണ്ടെ​ങ്കി​ൽ അ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു. ടൗ​ണ്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. യു​വാ​വ് പാ​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​യി​രു​ന്ന വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എ​ഴു​പ​തോ​ളം ക​ട​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പ് അ​ന്നു​ത​ന്നെ അ​ട​പ്പി​ച്ചി​രു​ന്നു. ഇ​യാ​ൾ ചി​കി​ത്സ​തേ​ടി​യ വ​ട​ക്ക​ഞ്ചേ​രി ഇ.​കെ.​നാ​യ​നാ​ർ ആ​ശു​പ​ത്രി​യും അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 12 ജീ​വ​ന​ക്കാ​രും, ക​ട​ക​ളി​ലു​ള്ള​വ​രു​മാ​യി നൂ​റോ​ളം പേ​ർ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.
ഇ​തി​ൽ എ​ഴു​പ​തു​പേ​രെ ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​യാ​ൾ പ​നി​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. പി​ന്നീ​ട് ശ​നി​യാ​ഴ്ച​യും എ​ത്തി​യ​പ്പോ​ൾ ഡോ​ക്ട​ർ​മാ​ർ താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ നി​ർ​ദേ​ശി​ച്ചു. അ​വി​ടെ ന​ട​ത്തി​യ ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള ക​ട​ക​ൾ അ​ട​പ്പി​ച്ചെ​ങ്കി​ലും കൂ​ടു​ത​ൽ സ​ന്പ​ർ​ക്ക സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ മു​ഴു​വ​ൻ ക​ട​ക​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണി​പ്പോ​ൾ.
ഇ​ന്ന​ത്തെ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം മാ​ത്ര​മേ ക​ട​ക​ൾ തു​റ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​ക​യു​ള്ളൂ.

വ​ട​ക്ക​ഞ്ചേ​രി ടൗ​ണ്‍ ഹോ​ട്ട് സ്പോ​ട്ട്

വ​ട​ക്ക​ഞ്ചേ​രി: പാ​ൽ വി​ത​ര​ണ​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ടൗ​ണ്‍ ഉ​ൾ​പ്പെ​ടു​ന്ന മൂ​ന്ന് വാ​ർ​ഡു​ക​ൾ ഹോ​ട്ട് സ്പോ​ട്ടാ​ക്കി.12, 13, 14 എ​ന്നീ വാ​ർ​ഡു​ക​ളാ​ണ് (മ​ന്ദം, ഗ്രാ​മം, ടൗ​ണ്‍ ) ഹോ​ട്ട് സ്പോ​ട്ടാ​ക്കി​യ​ത്. അ​വ​ശ്യ സ​ർ​വീ​സ് ഒ​ഴി​കെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​കും. പാ​ൽ വി​ത​ര​ണ​ക്കാ​ര​ന് ഉ​റ​വി​ട​മ​റി​യാ​തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നാ​ലാ​ണി​ത്.