ഹ​രി​ജ​ൻ​കോ​ള​നി റോ​ഡ്: ആ​വ​ശ്യം ന്യാ​യ​മെന്ന് എം​എ​ൽ​എ
Monday, August 3, 2020 11:20 PM IST
മു​ത​ല​മ​ട: നാ​വി​ളും​തോ​ട് ഹ​രി​ജ​ൻ​കോ​ള​നി റോ​ഡി​നു ആ​വ​ശ്യം തീ​ർ​ത്തും ന്യാ​യ​മാ​ണെ​ന്ന് കെ.​ബാ​ബു എം​എ​ൽ​എ. കോ​ള​നി​യി​ൽ മ​രി​ച്ച ചി​ന്ന​ക്ക​ണ്ണ​ൻ മൂ​പ്പ​ന്‍റെ വീ​ട്ടി​ൽ അ​നു​ശോ​ച​നം അ​റി​യി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു എം​എ​ൽ​എ.
സ​ഞ്ചാ​ര​സൗ​ക​ര്യ​ത്തി​നാ​യി പാ​ത നി​ർ​മി​ക്കാ​ൻ മു​ത​ല​മ​ട പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​മാ​യി സ​ഹ​ക​രി​ച്ച് ശ്ര​മം ന​ട​ത്തു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. മു​ന്പ് ഇ​വി​ടെ റോ​ഡു​ണ്ടാ​യി​രു​ന്ന​താ​യി കോ​ള​നി​വാ​സി​ക​ൾ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും വി​ല്ലേ​ജ് രേ​ഖ​ക​ളി​ൽ നി​ല​വി​ൽ കാ​ണ​പ്പെ​ടു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ മു​ൻ സ​ർ​വേ രേ​ഖ​ക​ളും താ​ലൂ​ക്ക് സ​ർ​വേ രേ​ഖ​ക​ളൂം ഇ​തി​നാ​യി പ​രി​ശോ​ധി​ക്കും. സ്ഥ​ല​ത്ത് മ​ണ്‍​റോ​ഡ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ അ​ത് പു​നഃ​സ്ഥാ​പി​ച്ചു കൊ​ടു​ക്കും. മു​ന്പ് നാ​വി​ളും​തോ​ട്ടി​ൽ ന​ട​വ​ഴി​ക്കു​വേ​ണ്ടി സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ള​നി​നി​വാ​സി​ക​ൾ താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ പ​രാ​തി​യു​മാ​യെ​ത്തി​യി​രു ന്നു. ​രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ കൊ​ച്ചി, മ​ല​ബാ​ർ എ​ന്നി​ങ്ങ​നെ ത​രം​തി​രി​ച്ച ഭൂ​മി​യാ​ണ് പ്ര​ദേ​ശം. സ്ഥ​ല​ത്ത് ന​ട​ത്തി​യ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ മ​രി​ച്ച ചി​ന്ന​ക്ക​ണ്ണ​ൻ, പൊ​ന്ന​ൻ എ​ന്നി​വ​രു​ടെ ര​ണ്ടേ​ക്ക​ർ പ​തി​മൂ​ന്നു സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് ത​ല​മു​റ​ക​ളാ​യി മു​പ്പ​തോ​ളം​പേ​ർ താ​മ​സി​ച്ചു​വ​രു​ന്ന​ത്. പൊതു​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട മൂ​ന്നു കു​ടും​ബ​ങ്ങ​ളും താ​മ​സ​ക്കാ​രാ​യു​ണ്ട്. കോ​ള​നി​ക്കാ​രു​ടെ പ്ര​ധാ​നാ​വ​ശ്യ​മാ​യി റോ​ഡ് എ​ത്തി​ക്കു​ന്ന​തി​ന് അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്നും കെ.​ബാ​ബു എം​എ​ൽ​എ താ​മ​സക്കാ​ർ​ക്ക് ഉ​റ​പ്പു​ന​ല്കി. എ​ന്നാ​ൽ ഈ ​സ്ഥ​ല​ത്ത് തി​രി​ഞ്ഞു നോ​ക്കു​ക​പോ​ലും ചെ​യ്യാ​തെ ചി​ല രാ​ഷ്ടീ​യ​പാ​ർ​ട്ടി​ക്കാ​ർ വ​രാ​നി​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു ല​ക്ഷ്യ​മി​ട്ട് മു​ത​ല​ക്ക​ണ്ണീ​രൊ​ഴു​ക്കു​ന്ന​ത്. കോ​ള​നി​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.