ന​ന്ദി​യോ​ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം
Monday, August 3, 2020 11:20 PM IST
വ​ണ്ടി​ത്താ​വ​ളം: ന​ന്ദി​യോ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
ന​ന്ദി​യോ​ട് ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ജ​ല​വി​ഭ​വ​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​മു​രു​ക​ദാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ര​ദാ തു​ള​സീ​ദാ​സ്, പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​ശ്രീ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​അ​ജി​ത​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​നി​മു​ത​ൽ ഒ​പി പ്ര​വ​ർ​ത്ത​ന​സ​മ​യം രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം വ​രെ​യു​ണ്ടാ​കും. ന​വ​കേ​ര​ള മി​ഷ​ന്‍റെ ഉ​പ​മി​ഷ​നാ​യ ആ​ർ​ദ്രം മി​ഷ​നി​ലൂ​ടെ​യാ​ണ് ന​ന്ദി​യോ​ട് സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ​ത്.
ആ​ശ്വാ​സ് ക്ലി​നി​ക്, പ്രീ ​ചെ​ക്ക​പ്പ്, ജീ​വി​ത​ശൈ​ലി രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ്, ക്ലി​നി​ക്ക​ൽ കൗ​ണ്‍​സി​ലിം​ഗ്, കൗ​മാ​ര ആ​രോ​ഗ്യം, ഗ​ർ​ഭ​കാ​ല പ​രി​ച​ര​ണം, വ​യോ​ജ​ന ക്ലി​നി​ക്, നേ​തൃ​പ​രിശോ​ധ​ന വി​ഭാ​ഗം ഉ​ൾപ്പെ​ടെ വി​വി​ധ ചി​കി​ത്സാ സേ​വ​ന​ങ്ങ​ൾ ഇ​നി​മു​ത​ൽ ന​ന്ദി​യോ​ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ​നി​ന്നും ല​ഭി​ക്കും.