പൂ​ഞ്ചോ​ലപ്പുഴ ഗ​തി​മാ​റി: പരിസര​വാ​സി​ക​ൾ​ക്കു ഭീ​ഷ​ണി
Sunday, August 2, 2020 11:54 PM IST
മ​ണ്ണാ​ർ​ക്കാ​ട് :നെ​ല്ലി​പ്പു​ഴ​യു​ടെ കൈ​വ​ഴി​യാ​യ പൂ​ഞ്ചോ​ല പു​ഴ ഗ​തി മാ​റി ഒ​ഴു​കി​യ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്കം ഭീ​ഷ​ണി​യി​ൽ.
പൂ​ഞ്ചോ​ല പു​ഴ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പു​ഴ ഗ​തി മാ​റി ഒ​ഴു​കി​യി​ട്ടു​ണ്ട്. ചെ​ളി​കു​ണ്ട് ഭാ​ഗ​ത്താ​ണ് പു​ഴ 60 മീ​റ്റ​റി​ല​ധി​കം വീ​തി​യി​ൽ ഗ​തി മാ​റി ഒ​ഴു​കി​യ​ത്.
ഇ​തേ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ 7 വീ​ടു​ക​ൾ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി ആ​യി​രി​ക്കു​ക​യാ​ണ്.
പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലു​മാ​യി താ​മ​സി​ക്കു​ന്ന അ​ന്പ​തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​ത്ത​ര​ത്തി​ലു​ള്ള ഭീ​ഷ​ണി അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​
പൂ​ഞ്ചോ​ല​പു​ഴ​ക്ക് ആ​ഴം കു​റ​വാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലും പു​ഴ ഗ​തി മാ​റി ഒ​ഴു​കി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.
ചെ​ള്ളി​കു​ണ്ട് ഭാ​ഗ​ത്ത് 60 മീ​റ്റ​റോ​ളം ആ​ണ് പു​ഴ ക​ര​യെ എ​ടു​ത്ത​ത്.
ഈ ​ഭാ​ഗ​ത്തെ 32 തെ​ങ്ങ്, 38ക​മു​ങ്ങ് ,മാ​വ്, കു​ല​ച്ച വാ​ഴ, എ​ന്നി​വ പു​ഴ കൊ​ണ്ടു​പോ​യി. ബി​നോ​ജ് മൈ​ലം വെ​യി​ലി​ൽ ,ശ​ശി ചെ​ട്ടി​പ​ള്ളി​യാ​ൽ ,ക​മ​ലു പ​ടി​പ്പു​ര​കാ​ട്ടി​ൽ ,ബോ​ബി​ൻ ചെ​റി​യ​പു​റം എ​ന്നി​വ​രു​ടെ കൃ​ഷി​യും സ്ഥ​ല​വു​മാ​ണ് പൂ​ഞ്ചോ​ല​പു​ഴ ഗ​തി​മാ​റി ഒ​ഴു​കി​യ​തി​ൽ നാ​ശി​ച്ച​ത്.
ഈ ​ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ല്ലാ​ത്ത​തു​മൂ​ലം ഏ​ഴ് വീ​ടു​ക​ൾ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ത​ക​രാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് താ​ൽ​കാ​ലി​ക പ​രി​ഹാ​ര​മാ​യി കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഹി​റ്റാ​ച്ചി ഉ​പ​യോ​ഗി​ച്ച് പു​ഴ​യു​ടെ ഒ​ഴു​ക്ക് ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് ഉ​ള്ള പ​ണി​ക​ൾ ഞാ​യ​റാ​ഴ്ച ആ​രം​ഭി​ച്ചു.
എ​ന്നാ​ലും മ​ഴ​വെ​ള്ള​ത്തെ പേ​ടി​ച്ച് ക​ഴി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.​പു​ഴ ഗ​തി​മാ​റു​ന്ന​ത് ത​ട​യാ​ൻ ഈ ​ഭാ​ഗ​ത്ത് 200 മീ​റ്റ​ർ നീ​ള​ത്തി​ൽ കോ​ണ്‍​ക്രീ​റ്റ് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മ്മി​ക്ക​ണം.ഏ​ക​ദേ​ശം ഒ​ന്ന​ര​ക്കോ​ടി​രൂ​പ ചെ​ല​വു​വ​രും. ഇ​തി​നാ​യി ജി​ല്ലാ​ക​ള​ക്ട​ർ​ക്കും, മു​ഖ്യ​മ​ന്ത്രി​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു എ​ന്ന് കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് മ​ണി​ക​ണ്ഠ​ൻ പ​റ​ഞ്ഞു.​
ഈ ഭാ​ഗ​ത്ത് ഗാ​ബി​യോ​ണ്‍ വേ​ലി സ്ഥാ​പി​ക്കു​ന്ന​തി​ന് 20 ല​ക്ഷം രൂ​പ പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട് .നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് ആ​ണ് ലോ​ക്ക് ഡൗ​ണ്‍ വ​ന്ന​ത് ഇ​ത് നി​ർ​മാ​ണ​പ്ര​വൃ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സ്‌​സം ആ​യി​രി​ക്കു​ക​യാ​ണ്.
വ​ന്യ​മൃ​ഗ​ശ​ല്യ​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും മൂ​ലം ബു​ദ്ധി​മു​ട്ടി​ലാ​യ മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്ക് വീ​ണ്ടു​മൊ​രു ഇ​രു​ട്ട​ടി​യാ​യി വെ​ള്ള​പ്പൊ​ക്ക​വും വ​ന്നി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ നി​ന്നും ഈ ​കു​ടും​ബ​ങ്ങ​ളെ ര​ക്ഷി​ക്കാ​നാ​കൂ.