ഭി​ന്ന​ശേ​ഷി കു​ടും​ബം ക​ഴി​യു​ന്ന​തു പാ​തി ത​ക​ർ​ന്ന വീ​ട്ടി​ൽ
Sunday, August 2, 2020 11:54 PM IST
ക​ല്ല​ടി​ക്കോ​ട്: ഭി​ന്ന​ശേ​ഷി കു​ടും​ബം ക​ഴി​യു​ന്ന​ത് പാ​തി ത​ക​ർ​ന്ന വീ​ട്ടി​ൽ. പു​ലാ​പ്പ​റ്റ കാ​ളം ക​ല്ലി​ങ്ങ​ൽ സു​രേ​ഷും ഭാ​ര്യ​യും ര​ണ്ടു​കു​ട്ടി​ക​ളു​മാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​ണ്‍ വീ​ട്ടി​ൽ ദു​രി​ത ജീ​വി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.

ജ​ന്മ​നാ ഭി​ന്ന​ശേ​ഷി​ക്കാ​രാ​ണ് സു​രേ​ഷും ഭാ​ര്യ​യും. പ​ത്തു വ​യ​സു​ള്ള അ​യ്യ​പ്പ​ദാ​സ്, ര​ണ്ട​ര വ​യ​സു​ള്ള ബേ​ബി ദാ​സ​ൻ എ​ന്നീ ര​ണ്ടു മ​ക്ക​ളും വൃ​ദ്ധ​യാ​യ മാ​താ​വ് ല​ക്ഷ്മി​കു​ട്ടി അ​മ്മ​യും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ട്. ഭി​ന്ന ശേ​ഷി ആ​നു​കൂ​ല്യ പെ​ൻ​ഷ​ൻ മാ​ത്ര​മാ​ണ് ഏ​ക വ​രു​മാ​ന മാ​ർ​ഗ്ഗം.
അ​തി​നി​ട​യി​ൽ വീ​ട്ടി​ലെ പ​ടി​കെ​ട്ടി​ൽ വീ​ണ​തോ​ടെ സു​രേ​ഷി​ന്‍റെ തു​ട​യെ​ല്ല് പൊ​ട്ടി. ഓ​പ്പ​റേ​ഷ​ൻ, ക​ന്പി​യി​ട​ൽ ചി​കി​ത്സ​യു​മാ​യി ജീ​വി​തം ആ​കെ വ​ഴി​മു​ട്ടി.

സ്വ​ന്ത​മാ​യി ജോ​ലി​ചെ​യ്യാ​നാ​വി​ല്ല. എ​ഴു​പ​ത് വ​യ​സ്‌​സാ​യ അ​മ്മ​യു​ടെ പേ​രി​ലാ​ണ് വീ​ടും സ്ഥ​ല​വു​മെ​ങ്കി​ലും ആ​ധാ​രം ബാ​ങ്കി​ൽ പ​ണ​യ​ത്തി​ലാ​ണ്.

വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള വീ​ടി​ന്‍റെ എ​ല്ലാ ചു​മ​രു​ക​ളും കു​തി​ർ​ന്ന് വി​ണ്ടു​കീ​റി​യി​ട്ടു​ണ്ട്. ഇ​ടി​ഞ്ഞു വീ​ഴാ​റാ​യ വീ​ട് സു​ര​ക്ഷി​ത​മാ​യ താ​മ​സ​ത്തി​നു യോ​ഗ്യ​മ​ല്ല. വാ​തി​ലു​ക​ൾ എ​ല്ലാം ത​ക​ർ​ന്നു കി​ട​ക്കു​ന്നു. പ്ര​ള​യ ഫ​ണ്ടി​ൽ വീ​ടി​നാ​യി അ​പേ​ക്ഷി​ച്ചി​രു​ന്നു. വീ​ട് പാ​സ്‌​സാ​യ​താ​യി വി​വ​രം കി​ട്ടി​യെ​ങ്കി​ലും ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി അ​തി​ന്‍റെ തു​ട​ർ ന​ട​പ​ടി​യൊ​ന്നും പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ഉ​ണ്ടാ​യി​ല്ല. മ​ഴ ക​ന​ത്താ​ൽ പേ​ടി​യാ​ണ് ഈ ​ഭി​ന്ന​ശേ​ഷി​കു​ടും​ബ​ത്തി​ന്. പ്രാ​യം ചെ​ന്ന അ​മ്മ​യും​കൊ​ണ്ട് എ​വി​ടെ​പ്പോ​കും. തീ​ർ​ത്തും അ​ര​ക്ഷി​ത​മാ​യ അ​വ​സ്ഥ​യി​ലാ​ണ് ഇ​വ​ർ ക​ഴി​ഞ്ഞ് കൂ​ടു​ന്ന​ത്.