ചി​റ്റൂ​രി​ൽ ര​ണ്ട് വീ​ടു​ക​ളി​ൽ സ്ത്രീ​ക​ളി​ൽ നി​ന്നും പ​ണ​വും മൊ​ബൈ​ലും ത​ട്ടി​പ്പ്
Wednesday, July 15, 2020 12:45 AM IST
ചി​റ്റൂ​ർ: ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി യു​വാ​വ് ര​ണ്ടു് വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച ന​ട​ത്തി. ക​ന്നി​മാ​രി പേ​ട്ട മൊ​ക്ക് വി​ജ​യ​ന്‍റെ വീ​ട്ടി​ലും ന​ല്ലേ​പ്പി​ള​ളി ച​ന്ദ​ന​പ്പു​റം കു​ഞ്ഞു​ല​ക്ഷ്മി​യു​ടെ വീ​ട്ടി​ലു​മാ​ണ് നാ​ട​കീ​യ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ക​ന്നി മാ​രി​യി​ൽ വി​ജ​യ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് വീ​ട്ടി​ലെ ശൗ​ച്യാ​ല​യം ശു​ചീ​ക​രി​ക്കു​ന്ന​തി​നു​ള്ള പൊ​ടി മ​രു​ന്നു ഉ​ണ്ടെ​ന്നു ധ​രി​പ്പി​ച്ചു.
ഈ ​സ​മ​യ​ത്ത് വി​ജയ​ന്‍റെ മ​ക​ൾ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ബ്ലീ​ച്ചി​ങ്ങ് പൗ​ഡ​ർ എ​ന്ന് ധ​രി​ച്ച് മ​രു​ന്നു വാ​ങ്ങി​യ ശേ​ഷം ഇ​തി​ന് ആ​വ​ശ്യ​പ്പെ​ട്ട അ​റു​പ​തു രൂ​പ ന​ൽ​കാ​നാ​കി ഹാ​ൻ​ഡ് ബാ​ഗ് തു​റ​ന്ന ത​ക്കം നോ​ക്കി ത​ട്ടി​പ്പ​റി​ച്ച് യു​വാ​വ് ഓ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ക​വ​ർ​ച്ച​ക്കാ​ര​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ പോ​ക്ക​റ്റി​ൽ നി​ന്നും താ​ഴെ വീ​ണു. ഇ​ത് വി​ജ​യ​ൻ മീ​നാ​ക്ഷി​പു​രം പോ​ലീ​സിലേ​ൽ​പ്പി​ച്ച് പ​രാ​തി​യും ന​ൽ​കി. കുഞ്ഞുലക്ഷ്മിയുടെ കൈയിൽ നിന്നും മൊബൈൽഫോണാണ് ഈ രീതിയിൽ മോഷ്ടിച്ചത്. പോ​ലീ​സി​നു കൈ​മാ​റി​യ മൊ​ബൈ​ലി​ൽ നി​ന്നും ക​വ​ർ​ച്ച​ക്കാ​ര​നെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ചി​ട്ടു​ള്ള​താ​യി സൂ​ച​ന​യു​ണ്ട്.

ഓ​ണ്‍​ലൈ​ൻ ചി​ത്ര​പ്ര​ദ​ർ​ശ​നം തു​ട​ങ്ങി

പാ​ല​ക്കാ​ട്: വി​ശ്വ​ചി​ത്ര​കാ​രി ഫ്രീ​ഡ കാ​ഹ് ലൊ​യു​ടെ 67- മ​ത് ഓ​ർ​മ​ദി​ന​മാ​യ ജൂ​ലൈ 13 മു​ത​ൽ കേ​ര​ള ചി​ത്ര​ക​ലാ പ​രി​ഷ​ത്ത് പാ​ല​ക്കാ​ട് ജി​ല്ലാ ഘ​ട​കം ദേ​ശീ​യ ഓ​ണ്‍​ലൈ​ൻ ചി​ത്ര​പ്ര​ദ​ർ​ശ​നം തു​ട​ങ്ങി. ഓ​ർ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ൽ അ​ന്പ​തി​ലേ​റെ ചി​ത്ര​കാ​രന്മാ​ർ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു.കോ​വി​ഡ് കാ​ല​ത്ത് കേ​ര​ള ചി​ത്ര​ക​ലാ പ​രി​ഷ​ത്തി​ന്‍റെ ജി​ല്ലാ​ഘ​ട​കം ന​ട​ത്തു​ന്ന ഏ​ഴാ​മ​ത് ചി​ത്ര​പ്ര​ദ​ർ​ശ​ന​മാ​ണി​ത്. ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ല്ക്കു​ന്ന പ്ര​ദ​ർ​ശ​നം ഓ​ണ്‍​ലൈ​നാ​യാ​ണ് ലോ​ഞ്ചിം​ഗ് ന​ട​ത്തി​യ​ത്.