മീ​നാ​ക്ഷി​പു​രം-​മൂ​ല​ക്ക​ട റോ​ഡരികിൽ മാ​ലി​ന്യ​ക്കൂ​ന്പാ​രം
Wednesday, July 15, 2020 12:44 AM IST
ചി​റ്റൂ​ർ: മീ​നാ​ക്ഷി​പു​രം-​മൂല​ക്ക​ട റോ​ഡ് വ​ക്ക​ത്ത് മാ​ലി​ന്യ​ക്കൂ​ന്പാ​രം രൂ​ക്ഷ​മാ​യ​താ​യി പ​രാ​തി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, പ​ച്ച​ക്ക​റി വേ​സ്റ്റ്, കോ​ഴി വേ​സ്റ്റ് തു​ട​ങ്ങി​യ​വ ജ​ന​വാ​സ സ്ഥ​ല​ത്ത് നി​ക്ഷേ​പി​ക്കു​ന്ന​ത് കൂ​ടി​വ​രി​ക​യാ​ണ്.
മ​ഴ ചാ​റു​ന്ന​തോ​ടെ റോ​ഡി​ലും സ​മീ​പ വീ​ടു​ക​ളി​ലേ​ക്കും ദു​ർ​ഗ​ന്ധം ശ​ക്ത​മാ​ണ്. റോ​ഡി​ൽ വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കു​പോ​ലും മൂ​ക്കു​പൊ​ത്താ​തെ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.
മീ​നാ​ക്ഷി​പു​രം ടൗ​ണി​ൽ​നി​ന്നും പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​വും മൂല​ക്ക​ട പാ​റ​ക്കു​ള​ത്തി​നു​സ​മീ​പ​ത്താ​ണ് ത​ള്ളു​ന്ന​ത്. തെ​രു​വു​നാ​യ്ക്ക​ൾ മാ​ലി​ന്യം വ​ലി​ച്ചി​ഴ​ച്ച് റോ​ഡി​ലേ​ക്ക് നീ​ക്കു​ന്ന​തും പ​തി​വാ​ണ്.
മാം​സം ഭ​ക്ഷി​ക്കാ​നാ​യി തെ​രു​വു​നാ​യ്ക്ക​ൾ റോ​ഡി​ൽ ക​ടി​ച്ചു​കീ​റു​ന്ന​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​യു​ന്ന​തും പ​തി​വാ​ണ്. ഇ​തി​നു പു​റ​മേ വി​ഷ​പാ​ന്പു​ക​ളു​ടെ വി​ള​യാ​ട്ട​വും രൂ​ക്ഷ​മാ​ണ്.
സ്ഥ​ല​ത്ത് സോ​ളാ​ർ​ലാ​ന്പു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. മൂ​ല​ക്ക​ട റോ​ഡി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തെ ത​മി​ഴ്നാ​ടി​നോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്തെ താ​മ​സ​ക്കാ​ർ വീ​ടു​ക​ളി​ലെ മാ​ലി​ന്യം ചാ​ക്കി​ൽ​കെ​ട്ടി രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ മൂ​ല​ക്ക​ട റോ​ഡു​വ​ക്കി​ലാ​ണ് ത​ള്ളു​ന്ന​ത്.