പ​ച്ച​ക്ക​റി​ക്കു വി​ല​ന​ല്കാ​തെ വ​ഞ്ചി​ക്കു​ന്നെ​ന്ന് ക​ർ​ഷ​ക​ർ
Wednesday, July 15, 2020 12:44 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ വി​എ​ഫ് പി​സി​കെ യൂ​ണി​റ്റു​ക​ളി​ലൂ​ടെ ഹോ​ട്ടി​ക​ൾ​ച്ച​ർ വ​കു​പ്പി​ന് ന​ല്കി​യ പ​ച്ച​ക്ക​റി​യു​ടെ വി​ല ന​ല്കാ​തെ വ​ഞ്ചി​ക്കു​ന്ന​താ​യി ക​ർ​ഷ​ക​ർ.
2016-17 മു​ത​ൽ പ​ല സ​മ​യ​ങ്ങ​ളി​ലാ​യി കേ​ര​ള​ത്തി​ലെ ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ 15 ഡി​പ്പോ​ക​ളി​ലേ​ക്ക് ഡി​പ്പോ മാ​നേ​ജ​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ത​ക്കാ​ളി, നാ​ളി​കേ​രം, വാ​ഴ​ക്കു​ല ഉ​ൾ​പ്പെ​ടെ എ​ല്ലാ​വി​ധ പ​ച്ച​ക്ക​റി​ക​ളും സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പാ​ടാ​ക്കി എ​ത്തി​ച്ചു ന​ല്കി​യ​തി​ന്‍റെ വി​ല​യാ​യ മു​പ്പ​ത്തി​യൊ​ന്പ​ത് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ് കു​ടി​ശി​ക​യാ​യി ന​ല്കാ​നു​ള്ള​ത്.