ക​രി​ന്പ കാ​ർ​ഷി​ക ക​ർ​മ​സേ​ന യ​ന്ത്ര​വ​ത്കൃ​ത ഞാ​റു​ന​ടീ​ൽ ന​ട​ത്തി
Wednesday, July 15, 2020 12:41 AM IST
ക​ല്ല​ടി​ക്കോ​ട്: ക​രി​ന്പ കൃ​ഷി​ഭ​വ​ൻ കാ​ർ​ഷി​ക ക​ർ​മ്മ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യ​ന്ത്ര​വ​ത്കൃ​ത നെ​ൽ​കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി. വ​നി​താ ക​ർ​ഷ​ക ചൊ​വ്വ​ത്തൊ​ടി ച​ന്ദ്രി​ക​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 50 സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് യ​ന്ത്ര​വ​ത്കൃ​ത ഞാ​റു​ന​ട്ട​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ജ​യ​ശ്രീ ഞാ​റു​ന​ടീ​ൽ ഉ​ദ്ഘാ​ട​നം ന​ട​ത്തി. തൊ​ഴി​ലാ​ളി​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വു കാ​ര​ണം കാ​ർ​ഷി​ക സ​ർ​വ ക​ലാ​ശാ​ല​യി​ൽ നി​ന്നും പ​രി​ശീ​ല​നം നേ​ടി​യ പ​തി​ന​ഞ്ചു അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കാ​ർ​ഷി​ക ക​ർ​മ​സേ​ന രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
സ​ന്പൂ​ർ​ണ യ​ന്ത്ര​വ​ത്ക​ര​ണ​ത്തി​ലൂ​ടെ കൃ​ഷി​യു​ടെ ചെ​ല​വ് കു​റ​യും. ഇ​ത് കൂ​ടു​ത​ൽ ക​ർ​ഷ​ക​രെ കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ നി​ല​നി​ർ​ത്താ​നും സ​ഹാ​യ​ക​ര​മാ​കും. കൃ​ഷി ഓ​ഫീ​സ​ർ പി.​സാ​ജി​ദ​ലി കാ​ർ​ഷി​ക പു​ന​രു​ജ്ജീ​വ​ന സ​ന്ദേ​ശം ന​ൽ​കി. വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ ഗി​രീ​ഷ് കു​മാ​ർ, സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പ്രി​യ, ജ​യ​ല​ക്ഷ്മി കൃ​ഷി അ​സി​സ്റ്റ​ന്‍റ് പ്ര​ദീ​പ്, മ​ഹേ​ഷ് പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് സാം ​ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.