വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്ക​ണ​മെ​ന്ന തീ​രു​മാ​നം മാ​റ്റി കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത്
Wednesday, July 15, 2020 12:41 AM IST
കാ​ഞ്ഞി​ര​പ്പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ വൈ​കു​ന്നേ​രം ആ​റു​മ​ണി​ക്ക് അ​ട​ക്ക​ണ​മെ​ന്ന തീ​രു​മാ​നം മാ​റ്റി. തീ​രു​മാ​നം ത​ൽ​ക്കാ​ലം മ​ര​വി​പ്പി​ച്ച​താ​യി സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​റ​ങ്ങി. തീ​രു​മാ​ന​ത്തി​നെ​തി​രെ വ്യാ​പാ​രി​ക​ളും പ്ര​തി​പ​ക്ഷ​മാ​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.
സ​ർ​വ്വ​ക​ക്ഷി യോ​ഗം ചേ​ർ​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് പു​തി​യ തീ​രു​മാ​നം. കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ജൂ​ലൈ 15 മു​ത​ൽ മ​റ്റൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ വൈ​കു​ന്നേ​രം 6 മ​ണി​ക്ക് അ​ട​യ്ക്ക​ണ​മെ​ന്ന് ഇ​ന്ന​ലെ​യാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മ​ണി​ക​ണ്ഠ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത്. കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്തായിരുന്നു തീ​രു​മാ​നം. ഇ​ത് സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​റി​യി​പ്പ് ന​ൽ​കാ​ൻ വാ​ഹ​ന അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്താ​നും തീ​രു​മാ​നി​ച്ചിരുന്നു. കേ​ര​ള​ത്തി​ൽ എ​വി​ടെ​യും ഇ​ല്ലാ​ത്ത ഒ​രു നി​യ​മ​മാ​ണി​തെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ പ​രാ​തി. കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ പു​റ​മേ നി​ന്ന് വ​ന്ന ചി​ല​ർ​ക്ക് രോ​ഗം ഉ​ണ്ടാ​യെ​ങ്കി​ലും എ​ല്ലാ​വ​രും ക്വാറന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ ആ​യി​രു​ന്നു. ഇ​വ​രു​മാ​യി ആ​ർ​ക്കും സ​ന്പ​ർ​ക്കം ഇ​ല്ല. ദേ​ശീ​യ പാ​ത ക​ട​ന്നു പോ​കു​ന്ന ചി​റ​ക്ക​ൽ​പ്പ​ടി മു​ത​ൽ നൊ​ട്ട​മ​ല വ​രെ​യു​ള്ള ഭാ​ഗം കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ പെ​ട്ട​താ​ണ്. രാ​ത്രി 10 മ​ണി വ​രെ എ​ല്ലാ ഭാ​ഗ​ത്തും ക​ച്ച​വ​ടം ന​ട​ത്തു​ന്പോ​ൾ ആ​റു മ​ണി​ക്ക് ത​ന്നെ ഇ​വി​ടെ അ​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​വു​ക. ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്രം അ​ട​ക്കു​ന്ന​ത് കൊ​ണ്ട് യാ​തൊ​രു പ്ര​യോ​ജ​ന​വും ഇ​ല്ലെ​ന്നും ഇ​ത് ജ​ന​ദ്രോ​ഹ​മാ​ണെ​ന്നും യു​ഡി​എ​ഫും നി​ല​പാ​ടെ​ടു​ത്തു. യു​ഡി​എ​ഫും വ്യാ​പാ​രി​ക​ളും ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​യോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നം മാ​റ്റി​യ​ത്.